G.Tec കമ്പ്യൂട്ടർ എജ്യുക്കേഷൻ ഇരിട്ടിയുടെ ആഭിമുഖ്യത്തിൽ ആൻ്റി ഡ്രഗ് കാമ്പയിൻ റോഡ് ഷോയും സെൻട്രൽ തല ഉദ്ഘാടനം


ഇരിട്ടി: ജി ടെക് കമ്പ്യൂട്ടർ എജുക്കേഷന്റെ 25ാം വാർഷികത്തോടനുബന്ധിച്ച് ആന്റി ഡ്രഗ് ക്യാമ്പയിനും റോഡ് ഷോയുടെയും സെൻട്രൽ തല ഉദ്ഘാടനം ഇരിട്ടിയിൽ വച്ച് നടന്നു. ജി ടെക് കമ്പ്യൂട്ടർ എജുക്കേഷൻ ഇന്ത്യയിലെ മുൻനിര എഡ്യൂ ടെക്ക് സ്ഥാപനങ്ങളിൽ ഒന്നാണ്. 2001ൽ സ്ഥാപിതമായ ജി ടെക്  25 വർഷം പൂർത്തിയാക്കുകയാണ്. ഈ മഹത്തരമായ വേളയെ സാമൂഹിക പ്രതിബദ്ധതയോടെ യുവ സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിക്കെതിരെയുള്ള ബോധവൽക്കരണം ആണ് നടന്നത്. ഇരിട്ടി ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡണ്ട് എം സുമേഷ് ഉദ്ഘാടനം ചെയ്തു. ഇരിട്ടി സബ് ഇൻസ്പെക്ടർ ഷറഫുദ്ദീൻ ന്യൂ ലോഗോ റിവീലിങ് ആൻഡ് റാലി ഫ്ലാഗ് ഓഫ്  ചെയ്തു. ആന്റി ഡ്രഗ് ക്യാമ്പയിൻ ഉദ്ഘാടനം അസിസ്റ്റന്റ് എക്സൈസ്  ഓഫീസർ ജോണി ജോസഫ് നിർവഹിച്ചു. എക്സൈസ് പ്രിവന്റീവ്  ഓഫീസർ ഹണി.പി പ്രതിജ്ഞ ചെയ്തു. ജി ടെക് ഏരിയ മാനേജർ  ദീപക് ദേവദാസ് ആശംസ പറഞ്ഞു.



Post a Comment

أحدث أقدم

AD01