സ്വര്‍ണവില പുതിയ റെക്കോര്‍ഡിലേക്ക്


സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു. പവന് 1,240 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഒരുപവന്‍ സ്വര്‍ണത്തിന് 1,04,240 രൂപയും ഒരുഗ്രാം സ്വര്‍ണത്തിൻ്റെ വില 13,030 രൂപയുമായി. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണത്തിൻ്റെ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വർണത്തിലേക്ക് കൂടുതല്‍പ്പേർ എത്തിയതും വില ഉയര്‍ന്ന് നില്‍ക്കാന്‍ കാരണമാകുന്നുണ്ട്.



Post a Comment

أحدث أقدم

AD01