തിരുവനന്തപുരത്ത് പൂജാരി കിണറ്റിൽ വീണ് മരിച്ചു. പൂവച്ചൽ പഞ്ചായത്തിൽ വീരണകാവ് മുരളീധരൻ പോറ്റി (70) ആണ് മരിച്ചത്. പൂജാരി കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കള്ളിക്കാട് മൈലക്കരയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയെങ്കിലും രക്ഷിക്കാനായില്ല. വിവിധ സ്ഥലങ്ങളിൽ പൂജാകർമ്മങ്ങൾ ചെയ്യുന്നതിനായി പോകുമായിരുന്നു. കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം സംഭവത്തിൽ കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
.jpg)



إرسال تعليق