കണ്ണൂർ കണ്ണാടിപ്പറമ്പിൽ അനധികൃത മാഹി മദ്യം പിടികൂടി; DYFI കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖല കമ്മിറ്റിയുടെ ഇടപെടലിൽ പ്രതി പിടിയിൽ



കണ്ണൂർ: കണ്ണാടിപറമ്പ് മാലോട്ടിൽ അനധികൃത വില്പനയ്ക്ക് കൊണ്ടുവന്ന 15 ലിറ്റർ അനധികൃത മാഹി മദ്യം DYFI യുടെ ഇടപെടലിനെ തുടർന്ന് എക്സൈസ് സംഘം പിടികൂടി. കണ്ണാടിപറമ്പ് മാലോട്ടിൽ സ്വകാര്യ വ്യക്തിയുടെ ക്വാട്ടേഴ്‌സിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയായ കമലേഷ് (32) നെ യാണ് DYFI പ്രവർത്തകരുടെ സഹായത്തോടെ എക്‌സൈസ് സംഘംപിടികൂടിയത്. നാട്ടിൽ വില്പനയ്ക്കായി കൊണ്ടുവന്നതായിരുന്നു മാഹി മദ്യം. കുറേ നാളുകളായി നാട്ടിൽ അനധികൃത മദ്യ വില്പന നടത്തുന്നതായി ശ്രദ്ധയിൽ പെട്ട DYFI പ്രവർത്തകരാണ് വിവരം എക്സെസ് സംഘത്തെ അറിയിച്ചത്, വിവരം അറിഞ്ഞ സംഘം നേരിട്ട് സ്ഥലത്തെത്തി 15 ലിറ്ററോളം വരുന്ന മദ്യം പിടികൂടി. വരും ദിവസങ്ങളിൽ കണ്ണാടിപ്പറമ്പിൽ ലഹരിക്കെതിരെ പ്രവർത്തനം ശക്തമാക്കുമെന്ന് DYFI കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖല കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.


Post a Comment

أحدث أقدم

AD01