ഇരിക്കൂർ: സംസ്ഥാന സർക്കാർ പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണ നടപടികൾ അടിയന്തിരമായും ആരംഭിക്കണമെന്നും കുടിശികയായ ക്ഷാമാശ്വാസ ഗഡുക്കൾ ഉടൻ വിതരണം ചെയ്യണമെന്നും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേർസ് യൂനിയൻ ഇരിക്കൂർ യൂനിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം കെ.ടി കത്രിക്കുട്ടി ടീച്ചർ ഉൽഘാടനം ചെയ്തു. യുകെ മായൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ദിവാകരൻ പള്ളിയത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ പ്രഭാകരൻ, കെ പി രാമകൃഷ്ണൻ, എം ബാലൻ, പി പി രാഘവൻ മാസ്റ്റർ, സഫിയ, കെ.കെ ബാലകൃഷ്ണൻ സി.പി ഗോപിനാഥൻ മാസ്റ്റർ, കെ.വി ഗോവിന്ദൻ, ഇ.കെ ദേവരാജൻ, ഏ കെ പങ്കജാക്ഷൻ, എം മോഹനൻ, ഏ കെ ലക്ഷ്മണൻ, മടവൂർ അബ്ദുൾ ഖാദർ മാസ്റ്റർ, എം ബാലകൃഷ്ണൻ, സാവിത്രി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: യുകെ മായൻമാസ്റ്റർ (പ്രസിഡൻ്റ് ), എം മോഹനൻ (സെക്രട്ടറി ) കെ പ്രഭാകരൻ (ഖജാൻജി), കെ വി ഗോവിന്ദൻ, കെ. വി ശീതള, സി പി ഗോപിനാഥൻ മാസ്റ്റർ ( വൈസ് പ്രസിഡൻറുമാർ), സി.സി രാമചന്ദ്രൻ , എ.കെ. പങ്കജാക്ഷൻ, ടി.കെ. പ്രേമവല്ലി (ജോ. സെക്രട്ടറി മാർ ) കെ ബാലകൃഷ്ണൻ കെ വാസുദേവൻ (രക്ഷാധികാരികൾ) ടി അബ്ദുൾ നാസർ, വി ഒ രാമചന്ദ്രൻ (ഓഡിറ്റർമാർ).
.jpg)




إرسال تعليق