ടൂർ ഓപ്പറേറ്റർ കൈയൊ‍ഴിഞ്ഞു; മണാലിയിൽ കുടുങ്ങി മണ്ണാർക്കാട് MES കോളേജ് സംഘം, റൂമും ഭക്ഷണവും നൽകിയില്ല


മണ്ണാർക്കാട് കല്ലടി എം ഇ എസ് കോളേജിലെ കുട്ടികളെയും അധ്യാപകരെയും മണാലിയിൽ വഴിയാധാരമാക്കി ടൂർ ഓപ്പറേറ്റർ. ടൂർ പാക്കേജിന്റെ ഭാഗമായാണ് ഇവർ മണാലിയിൽ എത്തിയത്. പിന്നാലെ ടൂർ ഓപ്പറേറ്റർ സംഘത്തെ കൈയൊഴിഞ്ഞു. മണാലിയിൽ മഞ്ഞുവീഴ്ചയെ തുടർന്ന് റോഡ് ബ്ലോക്ക് ആയതിന് പിന്നാലെയാണ് സംഭവം. റൂം അറേഞ്ച് ചെയ്യാനോ ഭക്ഷണം നൽകാനോ ടൂർ ഓപ്പറേറ്റർ തയ്യാറായില്ല. പെൺകുട്ടികൾ ഉൾപ്പെടെ 43 കുട്ടികളും 3 അധ്യാപകർക്കുമാണ് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്. 75 ശതമാനം തുകയും വാങ്ങിയ ശേഷമാണ് ടൂർ ഓപ്പറേറ്ററുടെ ക്രൂരത. നിരവധിപേർക്ക് ആരോഗ്യ പ്രശ്നങ്ങളടക്കം ഉണ്ടായിട്ടും ടൂർ ഓപ്പറേറ്റർ തിരിഞ്ഞു നോക്കിയില്ലെന്നും വിദ്യാർഥികൾ പരാതിപ്പെട്ടു. കടുത്ത മഞ്ഞുവീഴ്ചയിലും 3 ദിവസമാണ് വിദ്യാർഥികൾ മണാലിയിൽ കുടുങ്ങിയത്. പിന്നീട് സ്വന്തം ചെലവിൽ ഇവർ ദില്ലിയിലേക്ക് എത്തി. വാഹനത്തിനായി 6 കിലോമീറ്ററോളം വിദ്യാർഥികൾക്ക് മഞ്ഞിൽ നടക്കേണ്ടി വന്നതായും പറയുന്നു.



Post a Comment

أحدث أقدم

AD01