പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ എൻഎസ്എസ് – എസ്എൻഡിപി വിമർശനങ്ങളെ പ്രതിരോധിക്കാതെ കോൺഗ്രസ്. എല്ലാവരുമായും സൗഹൃദത്തിൽ പോകാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രതികരണം. നല്ല യോജിപ്പാണ് ലക്ഷ്യം വയ്ക്കുന്നതെന്നും ആ ബന്ധം നിലനിർത്തി പോകുമെന്നും അദേഹം വ്യക്തമാക്കി.എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടെങ്കിൽ അത് ചർച്ചയിലൂടെ പരിഹരിക്കാനാകുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. പ്രതിപക്ഷ നേതാവിൻ്റെ തിരുവനന്തപുരം പ്രസംഗം മുഖ്യമന്ത്രി പറഞ്ഞ രാഷ്ട്രീയ പ്രസംഗത്തിന് മറുപടിയായിരുന്നു അത് എന്നായിരുന്നു സണ്ണി ജോസഫ് വിശദീകരണം. സജി ചെറിയാനാണ് അത് വിവാദമാക്കിയത്, അതിനെയാണ് എതിർക്കേണ്ടതെന്ന് അദേഹം പറഞ്ഞുഅതേസമയം, പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തിയ കൊടിക്കുന്നിൽ സുരേഷ് എം.പി മാധ്യമ പ്രവർത്തകരെ കണ്ടതോടെ, കണ്ടതോടെ മടങ്ങി. ചങ്ങനാശ്ശേരിയിൽ വരുമ്പോൾ ഇടക്ക് എൻഎസ്എസ് ആസ്ഥാനത്ത് വരാറുണ്ടെന്നും പ്രത്യേക ദൗത്യവുമായല്ല എത്തിയതെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
.jpg)




إرسال تعليق