ബിജെപിക്ക് വോട്ട് നൽകിയത് പാർട്ടി നിർദ്ദേശപ്രകാരം; ബിജെപിയുമായി സഖ്യമുണ്ടെന്ന് നേതാക്കൾ പറഞ്ഞു’: വെളിപ്പെടുത്തലുമായി പുൽപ്പള്ളി പഞ്ചായത്ത് UDF അംഗം

 


പുൽപ്പള്ളി പഞ്ചായത്തിലെ യുഡിഎഫ് – ബിജെപി സഖ്യം നേതൃതലത്തിൽ തന്നെ തീരുമാനിച്ചതാണെന്ന വെളിപ്പെടുത്തലുമായി പഞ്ചായത്തിലെ യുഡിഎഫ് അംഗം എം ഡി കരുണാകരൻ. സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ പാർട്ടി നിർദ്ദേശപ്രകാരമാണ് ബിജെപിക്ക് വോട്ട് നൽകിയതെന്നും അദ്ദേഹം തുറന്ന് സമ്മതിച്ചു. ബിജെപിയുമായി അലയൻസ് ഉണ്ടെന്ന് യുഡിഎഫ് നേതാക്കൾ പാർലമെൻററി പാർട്ടി യോഗം വിളിച്ചാണ് അംഗങ്ങളെ അറിയിച്ചതെന്നും എം ഡി കരുണാകരൻ പറഞ്ഞു. മണ്ഡലം പ്രസിഡന്‍റ് അടക്കമുള്ളവർ ബിജെപിയുമായി അലയൻസ് ഉണ്ടെന്ന് യോഗത്തിൽ പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പുകൾ നടന്നിരുന്നു. ഇതിൽ കൂട്ടുകെട്ടിലൂടെ രണ്ടെണ്ണത്തിൽ കോൺഗ്രസ് പ്രതിനിധിയും ഒന്നിൽ ബിജെപിയും തെരഞ്ഞെടുക്കപ്പെട്ടു. ഈ തീരുമാനങ്ങളെല്ലാം പാർട്ടിയുടെ ഔദ്യോഗിക നിർദ്ദേശപ്രകാരമാണെന്ന വെളിപ്പെടുത്തലാണ് പുറത്ത് വന്നിരിക്കുന്നത്. തിരുവനന്തപുരത്തും BJP – കോൺഗ്രസ് കൂട്ടുകെട്ടിൽ തെരഞ്ഞെടുപ്പ് നടന്നു. പള്ളിച്ചലും ഒറ്റൂരും പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പുകളിൽ UDF വോട്ടുകൾ ബിജെപിക്ക് നൽകുകയായിരുന്നു.



Post a Comment

أحدث أقدم

AD01