ഭക്തി ഗാനമേളയുമായി ഫയർ ആൻഡ് റസ്ക്യൂ ജീവനക്കാർ



ഫയർ ആൻഡ് റെസ്ക്യൂ ടീം ശബരിമല സന്നിധാനത്ത് അവതരിപ്പിച്ച ഭക്തിഗാനമേള അയ്യപ്പ ഭക്തരുടെ മനം കവർന്നു. കേട്ടുപരിചയിച്ച ജനപ്രിയ ഭക്തിഗാനങ്ങളാണ് ഭക്തർക്ക് മുന്നിൽ അവതരിപ്പിച്ചത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി.പി രാഹുൽ, പ്രിതിൻ ആർ. മോഹൻ, ധീരജ് ലാൽ എന്നിവർ ചേർന്നാണ് ഗാനമേള നയിച്ചത്.

ഡിസംബർ 29നാണ് 83 പേരടങ്ങുന്ന ഫയർ ആൻഡ് റെസ്ക്യൂവിൻ്റെ നിലവിലുള്ള ടീം ശബരിമല സന്നിധാനത്ത് ഡ്യൂട്ടിക്ക് എത്തിയത്. ജനുവരി ഒൻപത് വരെ ഇവരുടെ സേവനം തുടരും. ശബരിമല സന്നിധാനത്ത് ഡ്യൂട്ടിക്ക് എത്തുന്ന ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ എല്ലാവർഷവും വലിയ നടപ്പന്തലിലെ സ്വാമി അയ്യപ്പൻ ഓഡിറ്റോറിയത്തിൽ ഭക്തി ഗാനമേള അവതരിപ്പിക്കാറുണ്ട്.

Post a Comment

أحدث أقدم

AD01