സംഘപരവാറിൻ്റെ ന്യൂനപക്ഷ വേട്ടയിൽ നിന്ന് ഉത്തരാഖണ്ഡിലെ മുസ്ലീം വിഭാഗക്കാരനായ കച്ചവടക്കാരനെ രക്ഷിച്ച ദീപക് മുഹമ്മദ് എന്ന യുവാവിനെ സന്ദർശിച്ച് ഡോ ജോൺ ബ്രിട്ടാസ് എംപി. മുഹമ്മദ് ദീപകിൻ്റെ വീട്ടിലെത്തി ഡോ ജോൺബ്രിട്ടാസ് എംപി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.ഉത്തരാഖണ്ഡിലെ മതസൗഹാർദ്ദത്തിന്റെ കാവലാളാണെന്നും രാജ്യത്തിന് ആകെ മാതൃകയാണ് അദ്ദേഹത്തൻ്റെ പ്രവർത്തനങ്ങളെന്നും ഡോ ജോൺബ്രിട്ടാസ് എംപി പറഞ്ഞു. വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനെതിരെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് അദ്ദേഹം ലോകത്തിന് നൽകുന്നത്. തന്റെ നിലപാടുകൾ കാരണം ദീപക്കിന് വലിയ സാമ്പത്തിക നഷ്ടങ്ങൾ സംഭവിക്കുന്നുണ്ട്. അദ്ദേഹം ഉപജീവനത്തിനായി നടത്തിയിരുന്ന ജിമ്മിൽ മുമ്പ് 150 ഓളം പേർ വന്നിരുന്ന സ്ഥാനത്ത്, ഇപ്പോൾ അത് ആറോ ഏഴോ പേരായി ചുരുങ്ങി. ദീപക്കിന്റെ ജീവിതമാർഗ്ഗം തടസ്സപ്പെടുത്താനുള്ള ഗൂഢശ്രമങ്ങൾ നടക്കുന്നതിനൊപ്പെ തന്നെ ഊര് വിലക്കുകയാണെന്നും മുഹമ്മദ് ദീപക് പറഞ്ഞു. ദീപക്കിനെതിരെ എഫ്.ഐ.ആർ (FIR) ഫയൽ ചെയ്യുകയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തന്നെ അദ്ദേഹത്തിനെതിരെ ഗുണ്ടകളെ അയച്ച് ഭയപ്പെടുത്താൻ ശ്രമിക്കുന്നതായി ആരോപണമുണ്ട്.വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്താൻ ദീപക്കിനെപ്പോലുള്ള ആയിരക്കണക്കിന് ആളുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് ദീപകിനെ സന്ദർശിച്ച് ഡോ. ജോൺബ്രിട്ടാസ് എംപി പറഞ്ഞു.

.jpg)

Post a Comment