കെജിഎംസിടിഎയുടെ എൻട്രി കേഡറുമായി ബന്ധപ്പെട്ട ശമ്പള പരിഷ്കരണ ഉത്തരവ് സർക്കാർ പുറത്തിറക്കിയിട്ടുണ്ടെന്നും ഇതിൽ ധനകാര്യ വകുപ്പ് വളരെ പോസിറ്റീവ് ആയ സമീപനമാണ് സ്വീകരിച്ചതെന്നും മന്ത്രി വീണാ ജോർജ്. ശമ്പള കുടിശ്ശികയുമായി ബന്ധപ്പെട്ടിട്ടുള്ള വിഷയത്തിൽ സുപ്രീംകോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ധനവകുപ്പ് നിയമപദേശം തേടിയിട്ടുണ്ട്. സാങ്കേതികമായി സർക്കാരിന് മാത്രം തീരുമാനമെടുക്കാൻ കഴിയില്ല. കെജിഎംസിടിഎക്ക് പറയാനുള്ളത് കേൾക്കുമെന്നും സംഘടനകളുമായി വീണ്ടും ചർച്ചകൾ നടത്താൻ സർക്കാർ തയ്യാറാണും മന്ത്രി അറിയിച്ചു. ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല ഒപി ബഹിഷ്കരണം ചർച്ചകളെത്തുടർന്ന് കെജിഎംസിടിഎ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ആന്‍റോ ആന്‍റണിക്ക് എതിരായ വെളിപ്പെടുത്തലിലും മന്ത്രി പ്രതികരിച്ചു. ഓരോ സത്യങ്ങളായി പുറത്തുവരികയാണ്. രണ്ടുകോടി രൂപ ഇലക്ഷന് ചിലവഴിച്ചിട്ടുണ്ടോ, അതിന്റെ കണക്ക്, ഏത് അക്കൗണ്ടിൽ ആണ് പണം വന്നത്, നികുതിയിൽ ഇതൊക്കെ കാണിച്ചിട്ടുണ്ടോ എന്നടക്കമുള്ള കാര്യങ്ങൾ പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പുറത്ത് വന്നത് ചെറിയ ആരോപണം അല്ല. സത്യം ഒളിച്ചുവെക്കാനായി കഴിയില്ലെന്നും വീണാ ജോർജ് പറഞ്ഞു.

.jpg)

Post a Comment