‘ദൃശ്യം 3’ ക്ലൈമാക്സ് നിങ്ങളെ ഞെട്ടിപ്പിക്കും: വെളിപ്പെടുത്തി ആശ ശരത്


മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ‘ദൃശ്യം 3’. ‘ദൃശ്യം’ പരമ്പരയുടെ അവസാന ഭാഗം എന്ന നിലയിൽ സിനിമാസ്വാദകരെല്ലാം ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഈ വ‌ർഷം ഏപ്രിൽ 2ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള നടി ആശ ശരത്തിന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ചിത്രത്തിൽ നിർണായക കഥാപാത്രത്തെയാണ് ആശ ശരത് അവതരിപ്പിക്കുന്നത്. ഒരു അഭിമുഖത്തിനിടെ ആയിരുന്നു താരത്തിന്റെ പ്രതികരണം. ഈ സിനിമയ്ക്കും ആദ്യ രണ്ട് ചിത്രങ്ങളിലേത് പോലുള്ള ഒരു ക്ലൈമാക്സ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് തീർച്ചയായും ഉണ്ടെന്നാണ് നടിയുടെ മറുപടി. നമ്മളെല്ലാവരും ആ ക്ലൈമാക്സ് കണ്ട് സ്തബ്ധരാകുമെന്നും ഞെട്ടുമെന്നും താരം കൂട്ടിച്ചേ‌ർത്തു. സിനിമ പൂർത്തിയാക്കിയതിൽ തനിക്ക് വളരെയധികം സന്തോഷം തോന്നിയെന്നും ആശ ശരത് പറഞ്ഞു. തിയേറ്ററുകളിൽ സിനിമ കാണുമ്പോൾ ആ സന്തോഷത്തിന് പിന്നിലെ കാരണം ആളുകൾക്ക് ‌മനസിലാകുമെന്നും താരം വിശദീകരിച്ചു. ‌ആരാധകർ നിരാശരാകില്ലെന്ന് ആശ ശരത് ഉറപ്പുനൽകുകയും ചെയ്യുന്നുണ്ട്.

അതേസമയം ഈ സിനിമയോടെ ‘ദൃശ്യം’ പരമ്പര അവസാനിക്കുമെന്നാണ് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞത്. നേരത്തെ, ‘ദൃശ്യം 4’ കൂടി പുറത്തുവരുമെന്ന തരത്തിൽ നിരവധി അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാൽ, അതുണ്ടാകില്ലെന്നും ജോർജ്ജ്കുട്ടിയുടെയും കുടുംബത്തിന്റെയും കഥ ഇതോടെ അവസാനിക്കുമെന്നും സംവിധായകൻ തന്നെ വ്യക്തമാക്കി. തന്റെ സ്വപ്നങ്ങളിൽ പോലും പുതിയ ഭാ​ഗത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ആളുകളടക്കം ഇത് നിർത്താൻ ആവശ്യപ്പെടുന്നതിനാലാണ് അവസാനിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. ശരിയായ സമയത്ത് കഥ പൂർത്തിയാക്കണമെന്നാകാം സംവിധായകനും കരുതുന്നത്. ഏതായാലും ആശ ശരത്തിന്റെ വാക്കുകൾ കൂടി വന്നതോടെ ആരാധകരുടെ ആവേശം ഇരട്ടിയായിരിക്കുകയാണ്. 2026 ഏപ്രിൽ 2നായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.



Post a Comment

Previous Post Next Post

AD01