ശ്രീകണ്ഠപുരം: 4 പതിറ്റാണ്ട് കാലം മുൻപ് വരെ നാടകങ്ങള നെഞ്ചോട് ചേർത്ത ഒരു ഗ്രാമമായിരുന്നു ചെങ്ങളായി പെരിങ്കോന്ന്, അന്നൊക്കെ നായികനടിയേയും മറ്റ് സ്ത്രീ കഥാപാത്രങ്ങളെയും കിട്ടാതെ വന്നപ്പോൾ ജില്ലക്ക് പുറത്ത് നിന്ന് പോലും നായിക നടിയെ വരുത്തിയായിരുന്നു നാട്ടുകാർ നാടകം കളിച്ചിരുന്നത്. സ്ത്രീ കഥാപാത്രത്തെ പുരുഷൻമാർ വേഷം കെട്ടിയും നാടകം കളിച്ച ഓർമ ഈ നാട്ടിലെ പഴയ തലമുറക്ക് ഉണ്ട്. പിന്നീട് നാട്ടിലെ പല കലാസമിതികളും വായനശാല വാർഷികത്തിനും മറ്റും നാടകം കളിക്കാൻ താല്പര്യം കാണിച്ചിരുന്നെങ്കിലും നടിമാരെ കിട്ടാനില്ലാത്തതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ഇന്ന് പെരിങ്കോന്ന് പുളിമ്പിടാവ് കലാ സമിതിയുടെ നേതൃത്വത്തിൽ പുളിമ്പിടാവ് ചുഴലി ഭഗവതി ക്ഷേത്രത്തിലെ പാട്ട് ഉത്സവത്തോട് അനുബന്ധിച്ച് ഫെബ്രുവരി 15ന് രാത്രി 8 മണിക്ക് അരങ്ങിലെത്തിക്കുന്ന ഓറ എന്ന സാമൂഹ്യ നാടകത്തിൽ അഭിനയിക്കാൻ മുന്നോട്ട് വന്നിരിക്കുന്നത് നാട്ടുകാരായ 8 സ്ത്രീകളാണ് എല്ലാവരും ആദ്യമായി സ്റ്റേജിൽ കയറാൻ ഊഴം കാത്തിരിക്കുന്നവരും, അജയൻ വളക്കൈയുടെ രചനയിൽ ഷിജു കല്യാടൻ സംവിധാനം ചെയ്യുന്ന ഈ നാടകത്തിൽ കുട്ടികൾ ഉൾപ്പെടെ 25 കലാകാരൻ മാരും കലാകാരികളുമാണ് അഭിനയിക്കുന്നത്. ഇവരിൽ ഏറെയും ആദ്യമായി സ്റ്റേജിൽ കയറുന്നവരും, നാടകത്തിൻ്റെ പശ്ചാത്തല സംഗീത നിയന്ത്രണവും ദീപ നിയന്ത്രണവും നിർവ്വഹിക്കുന്നതും പുതുമുഖങ്ങളായ നാട്ടുകാർ തന്നെ, രംഗപടം തയ്യാറാക്കിയതും നാട്ടുകാരൻ എന്ന നിലയിൽ ഈ നാടകം സമ്പൂർണ്ണ നാട്ടുകാരുടെ നാടകമായി മാറുകയാണ്. ഒന്നര മണിക്കൂറോളം ദൈർഘ്യമുള്ള ഈ നാടകം ആഢ്യത്തത്തിൻ്റെയും ജാതി വിവേചനത്തിൻ്റെയും ഇടയിൽ ഒരു കൂട്ടം നാടക പ്രവർത്തകർ നാടകം കളിക്കാൻ തയ്യാറാകുമ്പോൾ അനുഭവിക്കുന്ന പ്രയാസങ്ങൾ പ്രണയത്തിൻ്റെയും ഹാസ്യത്തിൻ്റെയും, നൃത്തത്തിൻ്റെയും ഭീതിയുടെയും ചേരുവകൾ കോർത്തിണക്കികൊണ്ടാണ് സംവിധായകൻ മുന്നോട്ട് നയിക്കുന്നത്. പുതു തലമുറയെ നാടകത്തിലേക്ക് ആകർഷിക്കാൻ കുട്ടികൾ ചേർന്ന് അവതരിപ്പിക്കുന്ന സംഗീത ശില്പവും നാടകത്തിൻ്റെ ഭാഗമായി ഉണ്ട്.

.jpg)

إرسال تعليق