മകൻ മരിച്ച് സമയം ജീവിതത്തിൽ ഒറ്റപ്പെട്ടുപോയി എന്ന തോന്നലിൽ വൈകാരികമായി തളർന്നു നിന്ന സമയം ചേർത്തു പിടിച്ചത് നടൻ ബേസിൽ ജോസഫായിരുന്നുവെന്ന് നടി കുടശ്ശനാട് കനകം. ‘ജയ ജയ ജയ ജയ ഹേ’ എന്ന സിനിമയിൽ ബേസിലിന്റെ അമ്മ വേഷം അവതരിപ്പിച്ചത് കുടശ്ശനാട് കനകമായിരുന്നു. സാമ്പത്തിക പ്രതിസന്ധിയിലായ സമയത്ത് ബേസിൽ നൽകിയ സഹായത്തെ പറ്റിയും വികാരാധീനയായി താരം പറഞ്ഞു. ഇതൊക്കെ മീഡിയയോട് പറഞ്ഞാൽ ബേസിൽ എന്നെ വഴക്കു പറയും എന്ന് പറഞ്ഞു കൊണ്ടാണ് ബേസിലിൽ നിന്ന് ലഭിച്ച സഹായത്തെ പറ്റി കുടശ്ശനാട് കനകം പറഞ്ഞത്. മകൻ മരിച്ചപ്പോൾ ബേസിൽ പണം തന്നു സഹായിച്ചിരുന്നുവെന്നും കുടശ്ശനാട് കനകം പറഞ്ഞു. മകൻ മരിച്ച സമയം സാമ്പത്തിക പ്രതിസന്ധിയിലായെന്നും അതിനാൽ ഫെബ്രുവരിയിൽ നാലഞ്ച് ദിവസത്തെ വർക്ക് തരണം എന്ന് പറയാനായി ബേസിലിനെ വിളിച്ചെന്നും. വിളിച്ചപ്പോൾ തന്നെ ഫോൺ എടുക്കുകയും തീർച്ചയായും ശ്രമിക്കാം എന്ന് ബേസിൽ ഉറപ്പ് നൽകിയെന്നും കുടശ്ശനാട് കനകം പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ബേസിലിന്റെ മാനേജർ അമ്മയുടെ ഗൂഗിൾ പേ നമ്പർ ഇതാണോ എന്ന് ചോദിക്കുകയും ചെയ്തു. ‘അയ്യോ ഞാൻ പൈസയ്ക്ക് അല്ല വിളിച്ചത്, വർക്കിനാണ് എന്ന് പറഞ്ഞു. പക്ഷെ 30,000 രൂപ ഇട്ടു തന്നുവെന്നും കുടശ്ശനാട് കനകം പറഞ്ഞു. ഇപ്പോൾ സിനിമയിൽ ഉള്ള മക്കൾ തന്നെയാണ് എന്റെ മക്കൾ എന്നും കുടശ്ശനാട് കനകം കൂട്ടിച്ചേർത്തു. ജയ ജയ ജയ ഹേ കൂടാതെ ഗുരുവായൂർ അമ്പലനടയിൽ, മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ, മരണമാസ് തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം കുടശ്ശനാട് കനകം ചെയ്തിട്ടുണ്ട്. പ്രഫഷണൽ നാടകവേദികളിൽ സജീവമായിരുന്ന നടി നാടകത്തിലെ മികച്ച പ്രകടനത്തിന് സംസ്ഥാന സർക്കാർ പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്.

.jpg)

إرسال تعليق