മന്ത്രി വീണാ ജോർജിന് നേരെയുണ്ടായ ആക്രമണം ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമാണെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. അതിക്രൂരമായ രീതിയിലുള്ള കടന്നാക്രമണമാണ് നടന്നത്. കോൺഗ്രസ് ഉൾപ്പെടെ അറിഞ്ഞുകൊണ്ടാണ് യൂത്ത് കോൺഗ്രസും കെഎസ് യൂ വും ചേർന്ന് ആക്രമണം നടത്തിയതെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മന്ത്രിക്ക് നേരെ നിഷ്ഠൂരമായ കടന്നാക്രമണമാണുണ്ടായത്. കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് അതിക്രൂരമായ കടന്നാക്രമണം നടന്നിട്ടുള്ളത്. ഇതിനെതിരായി കേരളത്തിൽ ഉടനീളം പ്രതിഷേധിക്കുമെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കനഗോലു സിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തി എന്തും ചെയ്യുക എന്ന നിലയിലാണ് കോൺഗ്രസ്. കോൺഗ്രസ് അറിയാതെ പ്രതിഷേധം നടക്കില്ലെന്നും റീത്ത് വെച്ചത് കോൺഗ്രസ് നേതൃത്വം അറിഞ്ഞു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വനിതാ മന്ത്രിക്കെതിരായ ഇത്തരത്തിലുള്ള പ്രതിഷേധം കേരള ചരിത്രത്തിൽ ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ ട്രെയിൻ കയറാൻ എത്തിയപ്പോഴായിരുന്നു മന്ത്രിക്കെതിരെ ആക്രമണമുണ്ടായത്. മന്ത്രിയുടെ കഴുത്തിനും കൈക്കും പരിക്കേറ്റിട്ടുണ്ട്. മന്ത്രിയെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

.jpg)

إرسال تعليق