കേരളത്തിൽ ഇടതുപക്ഷ സർക്കാരിന്റെ ഭരണത്തുടർച്ച ഉറപ്പാണെന്നും പുരോഗമനപരമായ മുന്നേറ്റങ്ങൾക്ക് ഒരു തുടർച്ചയുണ്ടാകാൻ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദൻ പറഞ്ഞു. മുൻപില്ലാത്ത വിധം വർഗീയ-രാഷ്ട്രീയ ധ്രുവീകരണങ്ങൾ ശക്തമാകുന്ന വർത്തമാനകാലത്ത്, കേരളത്തിന്റെ സവിശേഷമായ സാമൂഹികാന്തരീക്ഷം നിലനിർത്താൻ ഭരണ തുടർച്ച അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി . ദുബായ് ഹാംപ്ടൺ ഇന്റർനാഷണൽ സ്‌കൂളിൽ നടന്ന ‘ഓർമ ലിറ്ററേച്ചർ ഫെസ്റ്റ് 2026’-ന്റെ സമാപന സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഭരണസംവിധാനം കൃത്യമായ ഇടവേളകളിൽ മാറിവരേണ്ട ഒന്നാണെന്ന തരത്തിൽ ചില സാംസ്‌കാരിക പ്രവർത്തകർ നടത്തുന്ന പ്രചാരണങ്ങൾ ജനാധിപത്യ വിരുദ്ധമാണെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ കരിവള്ളൂർ മുരളി അഭിപ്രായപ്പെട്ടു. നാടിന്റെ വികസനത്തിനും പുരോഗതിക്കും നയപരമായ തുടർച്ച അത്യാവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.രണ്ടു ദിവസങ്ങളിലായി നടന്ന സാഹിത്യ ചർച്ചകളിലും സാംസ്‌കാരിക സംവാദങ്ങളിലും പ്രമുഖ എഴുത്തുകാരായ പി.എൻ. ഗോപീകൃഷ്ണൻ, മ്യൂസ് മേരി ജോർജ്ജ് എന്നിവർ പങ്കെടുത്തു. ചടങ്ങിന്റെ ഭാഗമായി ഈ വർഷത്തെ ‘ഓർമ–ബോസ് കുഞ്ചേരി സാഹിത്യപുരസ്കാരങ്ങൾ’ വിതരണം ചെയ്തു. ഓർമ പ്രസിഡന്റ് നൗഫൽ പട്ടാമ്പി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രവാസി ക്ഷേമനിധി ഡയറക്ടറും ലോക കേരള സഭാംഗവുമായ എൻ.കെ. കുഞ്ഞഹമ്മദ്, ഒഎൽഎഫ് ജനറൽ കൺവീനർ പ്രദീപ് തോപ്പിൽ എന്നിവർ സംസാരിച്ചു. ഓർമ ജനറൽ സെക്രട്ടറി ഷിജു ബഷീർ സ്വാഗതവും സാഹിത്യ വിഭാഗം കൺവീനർ അംബു സതീഷ് നന്ദിയും രേഖപ്പെടുത്തി. പ്രവാസലോകത്തെ സാംസ്‌കാരിക കൂട്ടായ്മകളുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു രണ്ടു ദിവസത്തെ സാഹിത്യോത്സവം
.jpg)



إرسال تعليق