വി ഡി സവർക്കർക്ക് ഭാരതരത്‌ന നൽകിയാൽ ആ പുരസ്‌കാരത്തിന്റെ അന്തസ് കൂടുതൽ ഉയരും’; മോഹൻ ഭാഗവത്

 


വീർ സവർക്കർക്ക് ഭാരതരത്ന നൽകണമെന്ന് ആർ‌എസ്‌എസ് സർസംഘചാലക് മോഹൻ ഭാഗവത്. സവർക്കർക്ക് ഭാരതരത്‌ന നൽകുന്നപക്ഷം, ആ ബഹുമതിയുടെ യശസ്‌ വർധിക്കുമെന്ന് അദ്ദേഹം മുംബൈയിൽ ഒരു പരിപാടിയിൽ പങ്കെടുക്കവേ പറഞ്ഞു. സവർക്കർ ജനങ്ങളുടെ ഹൃദയത്തിലാണ് ജീവിക്കുന്നതെന്നും മോഹൻ ഭാഗവത് പറഞ്ഞു. വിഭജനത്തിന്റെ ഭീതി മറന്ന് അഖണ്ഡ ഭാരതം സാധ്യമാക്കണം. ബംഗ്ലാദേശിൽ ഹിന്ദു സമൂഹം ക്രൂരമായ വിവേചനം നേരിടുന്നതായും അദ്ദേഹം പറഞ്ഞു.ബംഗ്ലാദേശിൽ ഏകദേശം 1.25 കോടി ഹിന്ദുക്കളുണ്ട്. അവർ അവിടെ തുടരാനും പോരാടാനും തീരുമാനിക്കുകയാണെങ്കിൽ ലോകമെമ്പാടുമുള്ള മുഴുവൻ ഹിന്ദുക്കളും അവരെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അനധികൃത കുടിയേറ്റക്കാരെ നാടുകടത്തണം. അനധികൃത കുടിയേറ്റക്കാർക്ക് രാജ്യത്ത് തൊഴിൽ നൽകരുത്. രാജ്യത്ത് ഇതുവരെയും അനധികൃത കുടിയേറ്റത്തെ ചെറുക്കാൻ നടപടി ഉണ്ടായിരുന്നില്ല. സെൻസസിലൂടെയും സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിലൂടെയും അവരെ കണ്ടെത്താനാകും. നടപടി എടുത്തുതുടങ്ങിയെന്നും അത് ക്രമേണ വർധിക്കുമെന്നും മോഹൻ ഭാഗവത് പറഞ്ഞു ഏത് മതത്തിൽപ്പെട്ട ആർക്കും ആർഎസ്എസിന്റെ മേധാവിയാകാമെന്നും മോഹൻ ഭാഗവത് പറഞ്ഞു. എസ്‌സി-എസ്ടി വിഭാഗങ്ങളിൽപ്പെടുന്നത് അയോഗ്യതയോ ബ്രാഹ്‌മണവിഭാഗത്തിൽപ്പെുന്നത് യോഗ്യതയോ അല്ല. ബ്രാഹ്‌മണരിലൂടെയാണ് ആരംഭിച്ചതെങ്കിലും സംഘടന എല്ലാ ജാതിക്കാർക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

أحدث أقدم

AD01