പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടിച്ചിറക്കുന്ന നട്ടാൽ മുളക്കാത്ത നുണകളും, ഇതേ നുണകൾ പിന്നീട് ചീട്ടുകൊട്ടാരം പോലെ തകർന്നുവീഴുന്നതും പുതിയ കാര്യമല്ല. അധികാരം കൈക്കലാക്കാൻ ഏത് വർഗീയ വാദികളുടെയും തിണ്ണനിരങ്ങാൻ മടിയില്ലാത്ത പ്രതിപക്ഷ നേതാവ് ദിനംപ്രതി ഓരോരോ നുണപ്രചാരണവുമായി ഇറങ്ങുമ്പോൾ അവയെല്ലാം കൃത്യമായി പാളിപ്പോവാറുമുണ്ട്. ഇത്തരത്തിൽ സതീശൻ നുണകളുടെ മുനയൊടിക്കുന്ന ഒരു പേജാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെന്റായി മാറിയിരിക്കുന്നത്. ‘സതീശന്റെ നുണകൾ’ എന്ന് തന്നെയാണ് ഈ ഫേസ്ബുക്ക് പേജിന്റെ പേര്. യാതൊരു ഉളുപ്പുമില്ലാതെ, നിരന്തരം പച്ചക്കള്ളം മാത്രം പറയുന്ന വി ഡി സതീശന്‍റെ യഥാര്‍ത്ഥ മുഖം പൊതുജനത്തിന് മുന്നില്‍ തുറന്നുകാണിക്കുക എന്നതാണ് ഈ പേജിന്‍റെ ലക്ഷ്യം. വിവാദങ്ങളും നട്ടാല്‍കുരുക്കാത്ത നുണക്കോട്ടകളും തീര്‍ത്ത് കേരളത്തിന്‍റെ മുന്നേറ്റത്തെ തടയാന്‍ ശ്രമിക്കുന്ന പ്രതിപക്ഷത്തിനുള്ള താക്കീത് കൂടിയാണ് ഈ പേജ്. നുണസംഘമായി മാറിയ യുഡിഎഫിന്റെയും അവരുടെ തലതൊട്ടപ്പൻമാരുടെയും കള്ളപ്രചാരവേലകൾ ഈ പേജ് കൃത്യമായി പൊളിച്ചടുക്കാറുണ്ട്,.വസ്തുതകൾ ഇങ്ങനെയെല്ലാമായിരിക്കെയാണ് വി ഡി സതീശന്റെ നുണപ്രചാരണം. കെപിസിസി പിരിച്ച പൈസക്ക് കണക്കുമില്ല, പിരിച്ച ആപ്പുമില്ല. അത് ചര്‍ച്ചയാകാതിരിക്കാൻ വേണ്ടിയാണ് സ്ഥലം സർക്കാർ നൽകാമെന്ന് പറഞ്ഞു എന്ന പച്ച നുണ സതീശൻ പറയുന്നതെന്ന് ഈ പേജ് കൃത്യമായി പറഞ്ഞുവയ്ക്കുന്നു. ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന് ആദ്യം പറഞ്ഞ്, പിന്നീടത് മാറ്റിപ്പറഞ്ഞ സതീശൻ, പുനർജനിക്കായി ബർമ്മിങ്ഹാമിൽ പോയി പണംപിരിച്ച വീഡിയോയടക്കം പുറത്തുവന്നിട്ടും അത് നിഷേധിക്കുന്ന വി ഡി സതീശൻ, ഗോൾവാൾക്കറുടെ ഫോട്ടോയ്ക്ക് മുന്നിൽ കുനിഞ്ഞുനിന്ന് വിളക്കുകൊളുത്തിയിട്ട്, ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തിട്ടില്ലെന്ന് പറയുന്ന വിഡി സതീശൻ… അങ്ങനെ പ്രതിപക്ഷ നേതാവ് പറഞ്ഞതും പ്രചരിപ്പിച്ചതുമായി നുണക്കോട്ടകളെല്ലാം തച്ചുതകർക്കാൻ ഈ പേജിനായി.
‘സത്യം ചെരിപ്പിടുമ്പോഴേക്കും സതീശൻ ലോകം ചുറ്റിയിട്ടുണ്ടാകും’ എന്ന പോസ്റ്റ് വൈറലായിരുന്നു. ജർമ്മനിയിലെ ജോസഫ് ഗീബൽസാണോ വി ഡി സതീശനാണോ ഏറ്റവും മികച്ച നുണയൻ എന്ന പോളിലും ജനം തെരഞ്ഞെടുത്ത വിജയി വി ഡി സതീശൻ തന്നെയാണ്. ഏതായാലും ‘സതീശന്റെ നുണകൾ’ സമൂഹ മാധ്യമങ്ങളിൽ ഇന്ന് ട്രെന്റിങ്ങാണ്. പ്രതിപക്ഷ നേതാവിന്റെയും യുഡിഎഫിന്റെയുമെല്ലാം നുണകൾക്കും സർക്കാരിന്റെ ജനസ്വീകാര്യതയിൽ വിറളിപൂണ്ട് അവർ പടച്ചുവിടുന്ന നുണപ്രചാരണങ്ങൾക്കും മുഖ്യധാരാ മാധ്യമങ്ങളടക്കം കുടപിടിക്കുമ്പോൾ ഇതുപോലുള്ള പേജുകൾ ആവശ്യവും അനിവാര്യവുമാണെന്ന് ജനങ്ങൾ പറയുന്നു. സത്യം വിളിച്ചുപറയാനും നുണകൾ പൊളിക്കാനും സതീശന്റെ നുണകൾ തുടരണമെന്ന് പറയുന്നതും ജനങ്ങള്‍ തന്നെ
.jpg)



إرسال تعليق