ചൊക്ലി ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു

 



ചൊക്ലി: ചൊക്ലി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച അങ്കണവാടി കലോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. പ്രീസിത ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം കെ.ടി.കെ. പ്രദീപൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ജയചന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി. ഷമീന, വാർഡ് മെമ്പർ ജിൻസി എന്നിവർ ആശംസകൾ നേർന്നു. സി. സനിജ സ്വാഗതവും സി. പ്രിയ നന്ദിയും രേഖപ്പെടുത്തി. 



ഗ്രൂപ്പ് ഡാൻസ്, ഒപ്പന, തിരുവാതിര, സിംഗിൾ ഡാൻസ്, ആംഗ്യപാട്ട്, കഥപറയൽ, സംഘഗാനം, പ്രച്ഛന്നവേഷം, മുത്തുകോർക്കൽ, കസേരകളി, മിഠായിപ്പെറുക്കൽ, കളറിംഗ് തുടങ്ങിയ മത്സരങ്ങൾ കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ അരങ്ങേറി. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യം കലോത്സവത്തിന് ആവേശം കൂട്ടി.

Post a Comment

أحدث أقدم

AD01