തട്ടുകട രുചിയിൽ വീട്ടിലുണ്ടാക്കാം മുട്ട ബജ്ജി, ടേസ്റ്റ് കൂട്ടുന്ന ഈ പൊടിക്കൈ മറക്കല്ലേ…


തട്ടുകടയിൽ പോയാൽ മുട്ട ബജ്ജിയിൽ കണ്ണുടക്കാത്തവർ ചുരുക്കമായിരിക്കും. നല്ല ക്രിസ്പിയും ടേസ്റ്റിയുമായ മുട്ട ബജ്ജി കഴിക്കാൻ ഇഷ്ടമുള്ളവർ ധാരാളമുണ്ടാകും. വീട്ടിൽ ഈ ബജ്ജിയുണ്ടാക്കിയാൽ തട്ടുകടയിലെ രുചി കിട്ടുന്നില്ലെന്നാണോ നിങ്ങളുടെ പരാതി? എന്നാൽ ഇനി ആ പരാതി വേണ്ട. തട്ടുകട രുചിയിൽത്തന്നെ നല്ല മുട്ട ബജ്ജി വീട്ടിലുണ്ടാക്കാം. അതേ രുചിയിൽ ക്രിസ്പിനസ് നഷ്ടമാകാതെ മുട്ട ബജ്ജി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. റെസിപ്പി ഇങ്ങനെ…

ആവശ്യമായ സാധനങ്ങൾ

മുട്ട: 3 എണ്ണം (പുഴുങ്ങി രണ്ടായ മുറിച്ചത്)
കടലമാവ്: 1 കപ്പ്
അരിപ്പൊടി: 2 ടേബിൾസ്‌പൂൺ (അപ്പത്തിന് ക്രിസ്‌പി ലഭിക്കാൻ)
മുളകുപൊടി: 1 ടീസ്‌പൂൺ
കായം: കാൽ ടിസ്പൂൺ
അയമോദകം: കാൽ ടീസ്‌പൂൺ (തട്ടുകട രുചി കിട്ടാൻ അത്യാവശ്യം, ദഹനത്തിനും നല്ലത്)
മഞ്ഞൾപ്പൊടി: ഒരു നുള്ള്
ഉപ്പ്: ആവശ്യത്തിന്
ബേക്കിംഗ് സോഡ: ഒരു നുള്ള്
വെള്ളം: പാകത്തിന്
വെളിച്ചെണ്ണ: വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിൽ കടലമാവ്, അരിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, കായം, ഉപ്പ്, ബേക്കിംഗ് സോഡ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഇതിലേക്ക് വെള്ളം കുറച്ചുകുറച്ചായി ചേർത്ത് ലൂസ് മാവാക്കുക. ഇഡലി മാവിനേക്കാൾ കുറച്ചുകൂടി കട്ടിയിലാണ് മാവ് തയ്യാറേക്കണ്ടത്. ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി, പുഴുങ്ങി മുറിച്ചുവെച്ച മുട്ട ഓരോന്നായി മാവിൽ മുക്കി ചൂടായ എണ്ണയിലേക്ക് ഇടുക. മീഡിയം തീയിൽ വെച്ച് ഇരുവശവും നല്ല ഗോൾഡൻ നിറം ആകുന്നതുവരെ വറുത്ത് കോരിമാറ്റുക. മുട്ട മുറിച്ച ശേഷം അതിന്റെ മുകളിൽ അല്പം കുരുമുളകുപൊടിയും ഉപ്പും വിതറണം. ഇങ്ങനെ ചെയ്യുന്നത് ബജ്ജിക്ക് കൂടുതൽ രുചി നൽകും.



Post a Comment

أحدث أقدم

AD01