കണ്ണൂർ: കണ്ണൂർ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പുകള്‍ക്കുള്ള കാര്‍ഷിക യന്ത്രങ്ങളുടെ വിതരണോദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ നിര്‍വഹിച്ചു. കാര്‍ഷിക മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുക, ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാപഞ്ചായത്തിന്റെ 2025-26 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പവര്‍ടില്ലറും നാല് അനുബന്ധ സാമഗ്രികളും ഒരു നടീല്‍ യന്ത്രവും നാല് മെതിയന്ത്രങ്ങളും പന്ത്രണ്ട് സ്പ്രെയറുകളുമാണ് വിതരണം ചെയ്തത്. 2025-26 സാമ്പത്തിക വര്‍ഷത്തെ പ്ലാന്‍ ഫണ്ട് ഇനത്തില്‍ 11,98,160 രൂപയും ഗുണഭോക്തൃ വിഹിതമായ 1,33,129 രൂപയും ഉള്‍പ്പെടെ ആകെ 13,31,289 രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 12 പാടശേഖരസമിതികളാണ് ഈ വര്‍ഷം ഗുണഭോക്താക്കളായിട്ടുള്ളത്. കണ്ണൂർ ജില്ലാപഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ പ്രദീപന്‍ അധ്യക്ഷനായി. കൃഷി വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി രമ്യ പദ്ധതി വിശദീകരിച്ചു. ജില്ലാപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജനി മോഹന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി രവീന്ദ്രന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബോബി എണ്ണച്ചേരി, ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ് ജോസഫ്, സെക്രട്ടറി ഇന്‍ ചാര്‍ജ് കെ.വി മുകുന്ദന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ ആതിര സജി എന്നിവര്‍ പങ്കെടുത്തു.

.jpg)

إرسال تعليق