ഇന്ത്യ ട്വന്റി20 ലോകകപ്പിൽ കപ്പടിച്ചതിന്റെ ആവേശം ഇന്നും ആളുകളിൽ ഉണ്ട്. മലയാളികൾക്ക് അഭിമാനമായി മാറിയ സഞ്ജു സാംസണിന്റെ പെർഫോമൻസ് ആണ് ടീമിന്റെ സ്കോറിനെ ഉയർത്തിയത്. സംസ്ഥാനത്തിന്റെ അഭിമാനമായ സഞ്ജു വി സാംസണെ സംസ്ഥാന സർക്കാർ ആദരിക്കും. മന്ത്രിസഭ യോഗത്തിൻ്റേതാണ് തീരുമാനം. സഞ്ജുവിന്റെ സമയം നോക്കി ദിവസം തീരുമാനിക്കും. എത്രയും വേഗത്തിൽ പരിപാടി നടത്താൻ ആണ് തീരുമാനം. സഞ്ജു സാംസണാണ് പ്ലെയർ ഓഫ് ദ ടൂർണമെന്റായത്. ഇന്നലെ ആണ് മത്സരത്തിന്റെ വിജയമധുരം നിൽക്കെ താരം തലസ്ഥാനത്ത് എത്തിയത്. വിജയം നാട്ടുകാർക്ക് സമർപ്പിക്കുന്നുവെന്നായിരുന്നു പറന്നിറങ്ങിയ താരം വിമാനത്താവളത്തിൽ വച്ച് പ്രതികരിച്ചത്. അച്ഛനും അമ്മയ്ക്കും ഒപ്പം കുറച്ചുസമയം ചെലവഴിക്കാനാണ് ഉടൻ നാട്ടിലെത്തിയതെന്നും താരം പറഞ്ഞു. അപ്രതീക്ഷിതമായിട്ടായിരുന്നു സഞ്ജുവിന്റെ മടങ്ങിവരവ്. ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളെയോ അധികൃതരെയോ അറിയിക്കാതെയാണ് സഞ്ജുവും ഭാര്യ ചാരുലതയും തിങ്കളാഴ്ച വൈകീട്ട് ഹാലോ എയർലൈനിന്റെ ചാർട്ടേഡ് വിമാനത്തിൽ അഹമ്മാദാബാദിൽനിന്ന് തിരുവനന്തപുരത്ത് എത്തിയത്. വിമാനത്താവളത്തിൽ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. എ.എ. റഹിം എം.പി.യും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

.jpg)

إرسال تعليق