രാത്രി പെണ്ണിൻ്റേതുമാണ് പാതിരാ നടത്തം, വായനശാലയിൽ അന്തിയുറക്കം. ഇവിടെ വനിതാദിനാഘോഷം വേറെ ലെവലാ


പിണറായി: പിണറായി വെസ്റ്റ് സി.മാധവൻ സ്മാരക വായനശാല വനിതാ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വനിതാദിനാഘോഷം പെണ്ണരങ്ങ് വേറിട്ട അനുഭവമായി.യുദ്ധവിരുദ്ധ പ്രതിഷേധ ജ്വാല,പെണ്ണെഴുത്ത്,പെണ്ണുയിർ, സ്നേഹവിരുന്ന്,പാതിരാനടത്തം,വനിതാകലാവിരുന്ന്,വായനശാലയിൽ പെണ്ണുറക്കം തുടങ്ങിയപരിപാടികളോടെയാണ് ഇത്തവണത്തെ വനിതാദിനാഘോഷം സംഘടിപ്പിച്ചത്.യുദ്ധവിരുദ്ധ പ്രതിഷേധ ജ്വാലയോടെയാണ് പെണ്ണരങ്ങിന് തുടക്കം കുറിച്ചത് . യുവ എഴുത്തുകാരി ആതിര .ആർ മീനേ മീൻ മണമേ എന്ന തൻറെ കവിത ചൊല്ലിയാണ് പെണ്ണെഴുത്ത് ഉദ്ഘാടനം ചെയ്തത്. തുടർന്ന് റീന വി കവിതയുംദീപ്നാ ദാസ് കഥയും അവതരിപ്പിച്ചു.


ശാരീരിക മാനസിക വെല്ലുവിളികളെ അതിജീവിച്ച് ജീവിത വിജയം നേടിയ കോളജ് അധ്യാപിക കൂടാളിയിലെ ആര്യ പ്രകാശ്, ചിത്രകാരി പ്രസീത പടുവിലായി, ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവ് ശിവപ്രിയ രാജേഷ് എന്നിവർ തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്ക് വെച്ചു. തുടർന്ന്ഭക്ഷണം സ്നേഹമാണ് ഭക്ഷണത്തിന്റെ പേരിൽ കേരളത്തെ അപമാനിക്കരുത് എന്ന മുദ്രാവാക്യമുയർത്തി സ്നേഹവിരുന്ന് സംഘടിപ്പിച്ചു വനിതാ വേദി ജില്ലാ സിക്രട്ടറി ബീന ഇ.ഡി ഉദ്ഘാടനം ചെയ്തു.പാചകത്തിലൂടെ ജീവിതവിജയം നേടിയ വനിതപാചക വിദഗ്ധരായ പ്രീത പാറപ്രം,സുബൈദ യു,സഫിയ,എന്നിവരെ ആദരിച്ചു.ബീഫ് ഫെസ്റ്റും പ്രഥമൻ വിതരണവും നടന്നു.തുടർന്ന് റീഡിങ് തീയേറ്റർ അവതരണം നടത്തി. വനിതകളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.പാതിരാത്രിയിൽ ചെണ്ടകൊട്ടി പാതിരാനടത്തവും തുടർന്ന് വായനശാലയിൽ പെണ്ണുറക്കവും സംഘടിപ്പിച്ചു.വനിതാദിനത്തിൽ കാലത്ത് പുരുഷന്മാർ ഉണ്ടാക്കി തന്ന കാപ്പി കുടിച്ചാണ് പരിപാടിയിൽ പങ്കെടുത്ത വനിതകൾ വീടുകളിലേക്ക് തിരിച്ചു പോയത്.പരിപാടികൾക്ക് വനിതാവേദി ഭാരവാഹികളായ ഷൈന സനിൽ, സിന്ധു പ്രമോദ്, ,സരിത രാജേഷ്,വിമല കെ, ധന്യഷാനവാസ്എന്നിവർ നേതൃത്വം നൽകി



Post a Comment

أحدث أقدم

AD01