സജിത്ത് പാട്ടയത്തിൻ്റെ 'അമ്മ' നാടകത്തിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു



കമ്പിൽ:അമ്മ നാടകത്തിൻ്റെ പോസ്റ്റർപ്രകാശനം ചെയ്തു. പ്രശസ്ത നാടകകൃത്ത് സജിത്ത് കെ. പാട്ടയം രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഏകപാത്ര നാടകമായ 'അമ്മ'യുടെ പോസ്റ്റർ ചലച്ചിത്രനടൻ ഇന്ദ്രൻസ്  പ്രകാശനം ചെയ്തു. ഇ.എം. അഷ്‌റഫ് സംവിധാനം ചെയ്യുന്ന പുതിയചിത്രം തേൻമാവിൻ്റെ ലൊക്കേഷനിൽ നടന്ന ചടങ്ങിൽ ചീഫ് അസോസിയറ്റ് ഡയരക്ടർ ജയേന്ദ്ര ശർമ്മ, ഛായാഗ്രാഹകൻ ജലീൽബാദുഷ എന്നിവരും പങ്കെടുത്തു.



Post a Comment

أحدث أقدم

AD01