ബീഹാർ രാഷ്ട്രീയത്തിൽ വൻ വഴിത്തിരിവ്; മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് നിതീഷ് കുമാർ രാജ്യസഭയിലേയ്ക്ക്


ബീഹാർ രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു അധ്യായത്തിന് വിരാമമിട്ടുകൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാർ തന്റെ രാജി പ്രഖ്യാപിച്ചു. സംസ്ഥാന ഭരണതലപ്പത്തുനിന്നും മാറി ഇനി മുതൽ രാജ്യസഭാംഗമായി പ്രവർത്തിക്കാനാണ് തന്റെ തീരുമാനമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

Also read: ആറളം ഫാമിലെ ഓപ്പറേഷൻ ഗജമുക്തി: നാലാംഘട്ട ദൗത്യത്തിനു തുടക്കം; 2 ആനകളെ വനത്തിലേക്ക് തുരത്തി.

ലോക്‌സഭ, നിയമസഭ, നിയമനിർമ്മാണ കൗൺസിൽ എന്നിവയിൽ ഇതിനോടകം അംഗമായിട്ടുള്ള നിതീഷ് കുമാർ, രാജ്യസഭയിൽ കൂടി എത്തുന്നതോടെ പാർലമെന്റിന്റെയും നിയമസഭയുടെയും നാല് സഭകളിലും അംഗമാകുന്ന വ്യക്തിയായി മാറും. തന്റെ രാഷ്ട്രീയ യാത്രയുടെ തുടക്കം മുതലുള്ള ആഗ്രഹമായിരുന്നു ഇതെന്നും അത് നിറവേറ്റാനാണ് ഇപ്പോൾ പോകുന്നതെന്നും അദ്ദേഹം എക്‌സിലൂടെ വ്യക്തമാക്കി.

Also read: ടെഹ്റാനിൽ ഇസ്രായേലിന്റെ അതിശക്തമായ ആക്രമണം; അയത്തുള്ള ഖമേനിയുടെ ശവസംസ്കാരം മാറ്റി; ഇറാൻ കടുത്ത പ്രതിരോധത്തിൽ

ബീഹാറിൽ മുഖ്യമന്ത്രി പദം ഏറ്റെടുക്കുമെന്നാണ് നിലവിലെ സൂചനകൾ. നിതീഷ് കുമാറിന്റെ മകൻ നിഷാന്തിനെ ഉപമുഖ്യമന്ത്രിയാക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പുതിയ സർക്കാരിന് തന്റെ എല്ലാ പിന്തുണയും മാർഗ്ഗനിർദ്ദേശവും ഉണ്ടാകുമെന്ന് നിതീഷ് കുമാർ ഉറപ്പുനൽകി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ബിഹാർ ജനത നൽകിയ വിശ്വാസമാണ് വികസനത്തിന്റെ പുതിയ പാതയിലേയ്ക്ക് സംസ്ഥാനത്തെ നയിക്കാൻ സഹായിച്ചതെന്ന് അദ്ദേഹം കുറിച്ചു. വികസിത ബിഹാർ കെട്ടിപ്പടുക്കുന്നതിനായുള്ള തന്റെ പ്രവർത്തനങ്ങൾ ഭാവിയിലും തുടരുമെന്നും അദ്ദേഹം പറഞ്ഞു.


Post a Comment

أحدث أقدم

AD01