യുഡിഎഫ് തെരഞ്ഞെടുപ്പ് മുന്നൊരുക്ക ക്യാമ്പ് നടത്തി


പയ്യാവൂർ: ഏരുവേശി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച യുഡിഎഫ് തെരഞ്ഞെടുപ്പ് മുന്നൊരുക്ക ക്യാമ്പ് സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മൂന്നാഴ്ചകൾ കഴിഞ്ഞാൽ എൽഡിഎഫ് സർക്കാരിൽ നിന്ന് കേരളവും പൊറുതിമുട്ടിയ ജനങ്ങളും മോചിതരാകുമെന്നും വരുന്ന യുഡിഎഫ് സർക്കാരിൻ്റെ ആദ്യ മന്ത്രിസഭായോഗത്തിൽതന്നെ രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ചിനപരിപാടി നടപ്പാക്കുമെന്നും അദ്ദേഹംപറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഗംഗാധരൻ കായക്കിൽ അധ്യക്ഷതവഹിച്ചു. പ്രകാശൻ മുള്ളൂൽ ആമുഖ പ്രഭാഷണം നടത്തി. യുഡിഎഫ് ഇരിക്കൂർ നിയോജകമണ്ഡലം ചെയർമാൻ തോമസ് വെക്കത്താനം, കണ്ണൂർ ഡിസിസി സെക്രട്ടറിമാരായ ജോജി വർഗീസ്, ബിജു പുളിയൻതൊട്ടി, കെ.പി. ഗംഗാധരൻ. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ ബേബി മുല്ലക്കരി, മണ്ഡലം മുൻ പ്രസിഡൻ്റ്  ജോസഫ് കൊട്ടുകാപ്പള്ളി, ഏരുവേശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയശ്രീ ശ്രീധരൻ, പഞ്ചായത്ത് മുൻ പ്രസിഡൻ്റ്  ജോസഫ് ഐസക്ക്, പഞ്ചായത്ത് മെബർമാരായ സോജൻകാരാമയിൽ, രമേശൻ പുതുശേരി. പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ്  മധു തൊട്ടിയിൽ, ജസ്റ്റിസൺ ചാണ്ടിക്കൊല്ലി, റെജി മുണ്ടക്കൽ എന്നിവർ പ്രസംഗിച്ചു.   






Post a Comment

Previous Post Next Post

AD01