കുടിയാന്മല യുപി സ്കൂളിന് പൂർവ വിദ്യാർത്ഥികളുടെ സ്നേഹോപഹാരം

 

കുടിയന്മല: ഫാത്തിമ യുപി സ്കൂളിന് 1987 എസ്എസ്എൽസി ബാച്ചിലെ പൂർവ വിദ്യാർത്ഥികൾ പോർട്ടബിൾ മൈക്ക് സെറ്റ് സമ്മാനമായി നൽകി. സ്കൂൾ ഓഡിറ്റോറിയത്തിൻ നടന്ന ചടങ്ങിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. അരുൺ കുര്യാളാനിയ്ക്കൽ, മുഖ്യാധ്യാപിക മിനി ഏബ്രഹാം, പിടിഎ പ്രസിഡന്റ്  കെ.വൈ. ബൈജു, സ്കൂൾ ലീഡർ ഈവ മരിയ പോൾ എന്നിവർ ചേർന്ന് പൂർവ വിദ്യാർത്ഥികളിൽനിന്ന് സ്നേഹോപഹാരം ഏറ്റുവാങ്ങി.  മുഖ്യാധ്യാപിക മിനി ഏബ്രഹാം ആമുഖ പ്രഭാഷണം നടത്തി. ഫാ. അരുൺ കുര്യാളാനിയ്ക്കൽ, കെ.വൈ. ബൈജു, പൂർവ വിദ്യാർത്ഥി പ്രതിനിധി റെൻസോ നെല്ലുവേലിൽ, അധ്യാപക പ്രതിനിധി ഹണിമോൾ ജോസ് എന്നിവർ പ്രസംഗിച്ചു. 






Post a Comment

Previous Post Next Post

AD01