സംസ്ഥാനത്ത് ഉയർന്ന ചൂട് വർദ്ധിച്ചു വരുന്നതിനാൽ ഇനി വേനൽക്കാല രോഗങ്ങളും പിന്നാലെ കൂടും. സൂര്യാഘാതം, നിർജ്ജലീകരണം തുടങ്ങി നിരവധി പ്രശ്നങ്ങളും ഇനി മലയാളികൾ അഭിമുഖീകരിക്കേണ്ടി വരും. പാചക വാതക ക്ഷാമം കൂടി നേരിടേണ്ടി വരുന്ന ഈ സാഹചര്യത്തിൽ ഫ്രഷ് ജ്യൂസ്, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവയ്ക്ക് ഡിമാന്റ് കൂടും. ഒപ്പം തന്നെ ഈ കാലവാസ്ഥയിൽ ഒഴിവാക്കേണ്ട ചിലതാണ് കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക്സ്, മദ്യം, ചായ, കോഫി എന്നിവ. കാരണം ഇവയുടെ അമിത ഉപയോഗം കൂടുതൽ നിർജ്ജലീകരണത്തിലേക്ക് നയിക്കും. കേരളത്തിൽ ഏറ്റവും സുലഭമായി ലഭ്യമാകുന്ന രണ്ട് പാനീയങ്ങളാണ് ഇളനീരും, മോരും. ഈ രണ്ട് പാനീയങ്ങളും ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുമെങ്കിലും ഇവ തമ്മിൽ ചില വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. മോരിലും ധാരാളം ജലാംശവും പെട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് ഒരു മികച്ച കൂളിങ് ഡ്രിങ്ക് ആയും പ്രവർത്തിക്കുന്നുണ്ട്. മോരിൽ പ്രോബയോട്ടിക്കുകൾ അടങ്ങിയിരിക്കുന്നതിനാൽ കുടലിന്റെ ആരോഗ്യത്തെയും ദഹനത്തെയും സഹായിക്കുന്നുണ്ട്. പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയ ഇളനീരിനെ പ്രകൃതിദത്ത ഇലക്ട്രോലൈറ്റ് എന്നാണ് പറയുന്നത്. ഇളനീർ ഇലക്ട്രോലൈറ്റ് ബാലൻസ് ചെയ്യുകയും, വെയിലത്ത് കുറേ നേരം നടക്കുകയോ ജോലി ചെയ്യുകയോ ചെയ്യുമ്പോൾ ശരീരം പെട്ടെന്ന് ഹൈഡ്രേറ്റ് ചെയ്യാനും സഹായിക്കുന്നു. ക്ഷീണം പേശി വലിവ് എന്നിവ തടയാനും ഇളനീരിന് കഴിയും. വിയർക്കുന്നതിലൂടെ ഉണ്ടാകുന്ന ക്ഷീണം ഇല്ലാതാക്കാനും ഈ പാനീയം സഹായിക്കും. ഭക്ഷണത്തിന് ശേഷം കഴിക്കാൻ ഏറ്റവും അനിയോജ്യം മോരാണ്. എന്നാൽ വെയിലത്ത് നടന്ന് തളർന്ന് വരുന്ന ഒരാൾക്ക് ക്ഷീണത്തിൽ നിന്നും വേഗം രക്ഷപ്പെടാൻ ഇളനീരാണ് ഏറ്റവും അനിയോജ്യം.

.jpg)

إرسال تعليق