വാർഷിക പൊതുയോഗവും കുടുംബസംഗമവും


കേരള സംസ്ഥാന വ്യാപാരി വ്യവസായി ഏകോപന സമിതി ബ്ലാത്തൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ വാർഷിക പൊതുയോഗവും കുടുംബസംഗമവും ഭരണ സമിതി തെരഞ്ഞെടുപ്പും 2026 മെയ് 20 ബുധനാഴ്ച  കല്ല്യാട് വന്ദന ഓഡിറ്റോറിയത്തിൽ വച്ചു നടക്കും. മേഖലാ പ്രസിഡന്റ് ജോർജ്ജ് തോണിക്കൽ ഉദ്ഘാടനം ചെയ്യും. ബ്ലാത്തൂർ യൂണിറ്റ് പ്രസിഡന്റ് കെ. എ. ശറഫുദ്ദീൻ ഹാജി അധ്യക്ഷതയും ബ്ലാത്തൂർ യൂണിറ്റ് ജനറൽ സെക്രട്ടറി കെ. ഗോപാലകൃഷ്ണ്‌ണൻ സ്വാഗതവും പറയും. ജില്ലാ വൈസ് പ്രസിഡന്റ എ. സുധാകരൻ മുഖ്യ പ്രഭാഷണം നടത്തും. യൂണിറ്റ് ട്രഷറർ എ.സി. മഷൂദ് ഹാജി അവതരണവും കെ. ഗോപാലകൃഷ്ണ‌ൻ വരവ് ചെലവ് കണക്ക് അവതരിപ്പിക്കും. മേഖലാ ജനറൽ സെക്രട്ടറി ഷാബി ഈപ്പൻ, മേഖലാ ട്രഷറർ കെ. സുരേഷ് കുമാർ, എക്‌സിക്യൂട്ടീവ് മെമ്പർ ബാലകൃഷ്‌ണൻ എൻ, സാംസ്‌കാരിക പ്രഭാഷകൻ, ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്‌ണൻ മാണിക്കോത്ത് എന്നിവർ ആശംസ പറയും. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറും. അന്നേ ദിവസം 3 മണി വരെ കടമുക്കം ആയിരിക്കും.



Post a Comment

أحدث أقدم

AD01