തുമ്മലും ആസ്ത്മയും മിക്കവരേയും അലട്ടുന്ന ആരോഗ്യപ്രശ്നമാണ്. ചില വസ്തുക്കളോട് ശരീരം കാണിക്കുന്ന അസാമാന്യ പ്രതികരണമാണ് അലർജി. ഈ ആസ്തമ കൊണ്ട് മടുത്തു എന്തു ചെയ്തിട്ടും ഇതിൽ നിന്ന് മോചനമില്ലെന്ന് പറയുന്ന പലരുമുണ്ട്. എന്നാൽ, വിട്ടുമാറാത്ത അലർജിയുടെ കാരണമെന്താണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ലേ എന്നാൽ, മാറാത്ത അലർജിയ്ക്ക് പിന്നിൽ നിങ്ങൾ നിസാരമാണെന്ന് വിചാരിക്കുന്ന ചില കാരണങ്ങളുണ്ട്. ആഴ്ചകളോളം കഴുകാതെ കിടക്കുന്ന കർട്ടനുകളിലും കാർപ്പെറ്റുകളിലും ലക്ഷകണക്കിന് പൊടിപടലങ്ങളും സൂക്ഷ്മാണുക്കളും ഉണ്ടാവും. കർട്ടനുകൾ കൃത്യസമയത്ത് കഴുകി ഉപയോഗിക്കണം. കാർപ്പെറ്റുകൾക്ക് പകരം എളുപ്പത്തിൽ തുടയ്ക്കാവുന്ന മാറ്റുകൾ ഉപയോഗിക്കുക. ഷെൽഫുകളിൽ അടുക്കി വെച്ചിരിക്കുന്ന പഴയ പത്രങ്ങളും ബുക്കുകളും ബുക്ക് മെറ്റുകളുടെ കേന്ദ്രമാണ്. ഇവ ശ്വസിക്കുന്നത് അലർജി കൂട്ടും. പുസ്തകങ്ങൾ അടച്ച ഷെൽഫിൽ മാത്രം സൂക്ഷിക്കുന്നതാണ് പരിഹാരം. ചെടിച്ചട്ടികളിലെ നനഞ്ഞ മണ്ണിൽ പൂപ്പൽ വളരാൻ സാധ്യതയുണ്ട്. ഇത് ആസ്ത്മ രോഗികൾക്ക് ദോഷകരമാണ്. വീടിനുള്ളിൽ വെക്കുന്ന ചെടികൾക്ക് അമിതമായി വെള്ളമൊഴിക്കരുത്. സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. നാം ഉറങ്ങുമ്പോൾ ചർമ്മത്തിൽ നിന്ന് കൊഴിയുന്ന കോശങ്ങൾ ഭക്ഷിച്ച് കിടക്കയിൽ സൂക്ഷ്മാണുക്കൾ വളരുന്നു. ആഴ്ചയിൽ ഒരിക്കൽ ചൂടുവെള്ളത്തിൽ ബെഡ്ഷീറ്റും തലയിണ ഉറയും കഴുകി വെയിലത്തിട്ട് ഉണക്കുക.

.jpg)

إرسال تعليق