കുംഭമാസ പൂജകൾക്കായി ശബരിമല നട 12ന് തുറക്കും


ശബരിമല: കുംഭമാസ പൂജകൾക്കായി ശബരിമല നട ഫെബ്രുവരി 12ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ് അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടർന്ന് പതിനെട്ടാംപടി ഇറങ്ങി ആഴിയിൽ അഗ്നി ജ്വലിപ്പിക്കും. തുടർന്ന് ഭക്തർക്ക് പതിനെട്ടാം പടി കയറാം. അന്നേദിവസം പ്രത്യേക പൂജകളില്ല. 13ന് പുലർച്ചെ അഞ്ചിന് നട തുറന്ന് നിർമാല്യ ദർശനവും പതിവ് അഭിഷേകവും കിഴക്കേ മണ്ഡപത്തിൽ തന്ത്രിയുടെ കാർമികത്വത്തിൽ ഗണപതി ഹോമവും നടത്തും. 17ന് രാത്രി പത്തിന് നട അടക്കും. ദർശനത്തിന് വെർച്വൽ ക്യൂ വെബ്സൈറ്റ് വഴി ബുക്കിംഗ് ആരംഭിച്ചു. സ്പോട്ട് ബുക്കിംഗിലൂടെയും ദർശനം നടത്താം.




Post a Comment

Previous Post Next Post

AD01

 


AD02