വയത്തൂർ കാലിയാർ ക്ഷേത്ര ഊട്ട് മഹോത്സവം ജനുവരി 13 മുതൽ 26 വരെ.

 


ഉളിക്കൽ :മലയാളികളും, കുടകരും ചേർന്ന് ആഘോഷിക്കുന്ന കേരളത്തിലെ തന്നെ പ്രധാന ക്ഷേത്രോത്സവമായ ഉളിക്കൽ വയത്തൂർ കാലിയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഊട്ട് മഹോത്സവം  ജനുവരി 13 മുതൽ 26 വരെ പ്രധാന ചടങ്ങുകളോടെയും, വൈവിധ്യങ്ങളായ പരിപാടികളോടെയും ആഘോഷിക്കും.13 ന് വെകുന്നേരം 7 മണിക്ക് ഉത്സവത്തിന് ആരംഭം കുറിച്ചു കൊണ്ട് കുഴിയടുപ്പിൽ തീയ്യിടൽ, തിരുവത്താഴം അരിയളവ് എന്നിവ നടക്കും. 14 ന് സംക്രമ പൂജ, തുടർന്നുള്ള ദിവസങ്ങളിൽ ശ്രീഭൂത ബലി, വിശേഷാൽ പൂജകൾ, നിവേദ്യങ്ങൾ എന്നിവ നടക്കും.15 ന് വൈകുന്നേരം 6 മണിക്ക് ഊട്ട് കാഴ്ച ചെമ്പോട്ടി പാറയിൽ നിന്നും ക്ഷേത്രത്തിലേക്ക് പുറപ്പെടും.7 മണിക്ക് നടക്കുന്ന ഉദ്‌ഘാടന സമ്മേളനം ഡോ. എം പി ചന്ദ്രാംഗദൻ ഉദ്‌ഘാടനം ചെയ്യും.പാരമ്പര്യ ട്രസ്റ്റി കെ ടി ഹരിശ്ചന്ദ്രൻ നമ്പ്യാർ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് തിരുവാതിര, കൈകൊട്ടിക്കളി, കോൽക്കളി, കലാമണ്ഡലം കാർത്തിക് ശങ്കറിന്റെ ഓട്ടൻ തുള്ളൽ എന്നിവയും നടക്കും.16 ന് വൈകുന്നേരം 7 ന് കരോക്കെ ഭക്തിഗാനമേള, തിരുവാതിരക്കളി, 18 ന് വൈകുന്നേരം 7 ന് സിനിമാറ്റിക് ഡാൻസ്, കുരുന്നുകളുടെ കലാസന്ധ്യ 19 ന് രാത്രി ന്യത്തസന്ധ്യ, ഭരതനാട്യം തുടങ്ങിയവയും നടക്കും


.20 ന് രാത്രി 7 മണിക്ക് ഉളിക്കൽ തപസ്യ കലാക്ഷേത്രത്തിന്റെ നൃത്ത സന്ധ്യ, 21 ന് രാത്രി 7 ന് നൃത്ത ശിൽപ്പം, അഥീന നാടക നാട്ടറിവ് അവതരിപ്പിക്കുന്ന നാട്ടുമൊഴി നാടൻപാട്ട് മേളയും അരങ്ങേറും.22 ന് രാവിലെ കുടക് പുഗ്ഗെര മനക്കാരുടെ അരിയളവ് , വൈകുന്നേരം കുടകരുടെ പാട്ട് , വലിയ തിരുവത്താഴം അരിയളവ് എന്നിവ നടക്കും.രാത്രി 7 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കർണ്ണാടക ദേവസ്വം മന്ത്രി രാമലിംഗ റെഡ്ഢി ഉദ്‌ഘാടനം ചെയ്യും.കുടക് എം എൽ എ എസ് പൊന്നണ്ണ, ഇരിക്കൂർ എം എൽ എ സജീവ് ജോസഫ് എന്നിവർ പരിപാടിയിൽ വിശിഷ്ട സാനിധ്യമറിയിക്കും.തുടർന്ന് കാഞ്ഞരപ്പള്ളി അമലയുടെ ഗാനമേളയും നടക്കും


23 ന് കുടക് ദേശവാസികളുടെ അരിയളവ്, ഋഷഭാഞ്ജലി എന്നിവയും രാത്രി 8.30 ന് ഹരിജനങ്ങളുടെ കാഴ്ച വരവ്, രാത്രി 9 മണിക്ക് വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ കളമെഴുത്തും പാട്ടും നാളികേരം ഉടക്കലും നടക്കും.ജനുവരി 24 മകരം 10 ന് രാവിലെ വിവിധ നെയ്യമൃത് മഠങ്ങളിൽ നിന്നുള്ള നെയ്യമൃത് വൃതക്കാരുടെ നെയ്യമൃത് എഴുന്നള്ളത്ത് നടക്കും.ഉച്ചയ്ക്ക് തിടമ്പ് നൃത്തം, വൈകുന്നേരം 6.30 ന് പടിയൂർ ദേശവാസികളുടെ ഓമനക്കാഴ്ച വരവിന് ശേഷം വിവിധ ഡാൻസ് പരിപാടികൾ  അരങ്ങേറും.ഉളിക്കല്ലിൽ നിന്നും പുറപ്പെട്ട് വയത്തൂരിൽ എത്തിച്ചേരുന്ന വർണ്ണാഭമായ താലപ്പൊലി ഘോഷയാത്ര ഉത്സവത്തിന് മാറ്റേകും. രാത്രി 10 മണിക്ക് സർഗ്ഗവീണ തിരുവനന്തപുരത്തിന്റെ രുദ്ര പ്രജാപതി നാടകവും നടക്കും.ജനുവരി 25 മകരം 11 ന് ശനിയാഴ്ച രാവിലെ നെയ്യാട്ടം,കുടക് കോമരങ്ങളുടെ കൂടിക്കാഴ്ചയും തുടർന്ന് ഉച്ചയ്ക്ക് നെയ്യമൃത് വ്രതക്കാരുടെ അടീലൂണ്, വൈകുന്നേരം 5 ന് തിടമ്പ് നൃത്തം എന്നിവ നടക്കും.


26 ന് രാവിലെ പള്ളിവേട്ട എഴുന്നള്ളിപ്പ്, തിടമ്പ് നൃത്തം, വൈകുന്നേരം തിടമ്പ് എഴുന്നള്ളത്തും, നൃത്തവും, 28 ന് നീലക്കരിങ്കാളി കാവിൽ തെയ്യം, ക്ഷേത്രത്തിലേക്കും കൂലോത്തേക്കും ഭഗവതിയുടെ എഴുന്നള്ളത്ത് എന്നിവയും നടക്കും. ഇതോടെ ഈ വർഷത്തെ ഉത്സവത്തിന് കൊടിയിറങ്ങും..

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02