റാഗിങ്ങിനെ തുടര്‍ന്നുള്ള 15കാരന്റെ ആത്മഹത്യ; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പരാതിയുമായി കുടുംബം


റാഗിങ്ങിനെ തുടര്‍ന്ന് ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥി മിഹിര്‍ ജീവനൊടുക്കിയ സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പരാതിയുമായി കുടുംബം രംഗത്ത്. സ്‌കൂളിലെ ഒരു പ്രത്യേക ഗ്യാങ് വിദ്യാര്‍ത്ഥികളാല്‍ അതിക്രൂരമായി മിഹിര്‍ റാഗ് ചെയ്യപ്പെട്ടിരുന്നുവെന്നും സ്‌കൂളില്‍ വെച്ചും, സ്‌കൂള്‍ ബസില്‍ വെച്ചും മകന്‍ അതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്നും കുടുംബം പരാതിപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപി ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ ഇടപെട്ടില്ലെന്നും കുടുംബം പറയുന്നു. നേരത്തെ സ്‌കൂളില്‍ സഹപാഠികള്‍ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതായി കുട്ടിയുടെ അമ്മ പരാതി നല്‍കിയിരുന്നു .കുട്ടി പഠിച്ചിരുന്ന ഗ്ലോബല്‍ പബ്ലിക് സ്‌കൂളിനെതിരെയാണ് പരാതി. ജനുവരി 15 നാണ് തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മിഹിറിനെ ഫ്‌ലാറ്റില്‍ നിന്നും വീണ് മരിച്ചതായി കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിക്ക് സഹപാഠികളില്‍ നിന്ന് മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നാണ് പരാതി. ക്ലോസറ്റില്‍ മുഖം പുഴത്തി വെച്ച് ഫ്‌ലഷ് ചെയ്യുക, ക്ലോസറ്റ് നക്കിപ്പിക്കുക, നിറത്തിന്റെ പേരില്‍ പരിഹസിക്കുക, എന്നിങ്ങനെയായിരുന്നു പീഡനങ്ങള്‍. ജീവനൊടുക്കിയ ദിവസവും മിഹിര്‍ ക്രൂര പീഢനത്തിന് ഇരയായി. മരണശേഷം സുഹൃത്തുക്കളില്‍ നിന്ന് ലഭിച്ച സോഷ്യല്‍ മീഡിയ ചാറ്റില്‍ നിന്നാണ് മിഹിര്‍ നേരിട്ട ദുരനുഭവം കുടുംബം അറിയുന്നത്. ചെറിയ തെറ്റിന് പോലും ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ നിന്നും ക്രൂരമായ ശിക്ഷയാണ് ലഭിച്ചതെന്നും പരാതിയില്‍ പറയുന്നു.



Post a Comment

Previous Post Next Post

AD01

 


AD02