രണ്ടാം ഘട്ട കുറുവാ വേട്ടയ്ക്കായെത്തിയ ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന് പരിശോധനയ്ക്കിടെ ലഭിച്ചത് 2 തമിഴ്നാട് പിടികിട്ടാപ്പുള്ളികളെ. ഇടുക്കി രാജകുമാരിയിൽ റാഞ്ചി എസ്ഐ കെ.ആർ. ബിജുവിൻ്റെ നേതൃത്വത്തിലുളള മണ്ണഞ്ചേരി പൊലീസ് നടത്തിയ പരിശോധനയിലാണ് ബോഡിനായ്ക്കർ വിഭാഗത്തിലുൾപ്പെgട്ട സഹോദരങ്ങളായ കറുപ്പയ്യയേയും നാഗരാജിനെയും പൊലീസ് പിടികൂടിയത്.കായംകുളം, പുന്നപ്ര സ്റ്റേഷനുകളിൽ വർഷങ്ങൾക്ക് മുമ്പ് മോഷണ കേസുകളിൽ പിടിയിലായിട്ടുള്ള ഇവർക്കെതിരെ തമിഴ്നാട്ടിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകളാണ് ഉള്ളത്.
കുറുവാ സംഘത്തെ തേടിയെത്തിയ പൊലീസ് സംഘത്തിന് ഇടുക്കിയിൽ നിന്നും ലഭിച്ചത് തമിഴ്നാട്ടിലെ 2 പിടികിട്ടാപ്പുള്ളികളെ; പ്രതികളെ ഇന്ന് കൈമാറും
WE ONE KERALA
0
Post a Comment