ഇന്ത്യയിൽനിന്ന് ഒരു പേസ് ബൗളർ ഈ ബഹുമതിക്ക് അർഹനാകുന്നത് ചരിത്രത്തിലാദ്യം.13 ടെസ്റ്റ് മത്സരങ്ങളിൽ 71 വിക്കറ്റ് സ്വന്തമാക്കിയ സ്വപ്നസമാനമായ പ്രകടനമാണ് ബുംറയെ പുരസ്കാരത്തിന് അർഹനാക്കിയത്. ഇതിൽ 32 വിക്കറ്റുകൾ ഓസ്ട്രേലിയക്കെതിരായ ബോർഡർ - ഗവാസ്കർ ട്രോഫി പരമ്പരയിൽ മാത്രം നേടിയതാണ്.ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട്, ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ്, ശ്രീലങ്കയുടെ കമിന്ദു മെൻഡിസ് എന്നിവരിൽനിന്നുള്ള ശക്തമായ മത്സരത്തെ അതിജീവിച്ചാണ് ബുംറ ഒന്നാം സ്ഥാനത്തെത്തിയത്.
WE ONE KERALA -NM
Post a Comment