നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാേജ്വറ്റ് (നീറ്റ് യു ജി) 2025 പരീക്ഷ ഘടന, ചോദ്യങ്ങൾ, പരീക്ഷ ദൈർഘ്യം എന്നിവയിൽ കോവിഡിന് മുൻപ് ഉണ്ടായിരുന്ന സ്ഥിതിയിലേക്ക് നാഷണൽ ടെസ്റ്റിങ് ഏജൻസി പുന:സ്ഥാപിച്ചു.അതനുസരിച്ച് ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ നിന്ന് 45 വീതം ചോദ്യവും ബയോളജിയിൽ നിന്ന് 90 ചോദ്യവും ഉണ്ടാവും. ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നിവയിൽ നിന്ന് രണ്ട് ഭാഗങ്ങളിലായി 50 ചോദ്യം വീതം (ഭാഗം എയിൽ 35ഉം ഭാഗം ബിയിൽ 15ഉം) മൊത്തം 200 ചോദ്യമാണ് കോവിഡ് കാലത്ത് നൽകിയിരുന്നത്.ഓരോ വിഷയത്തിലെയും ഭാഗം എയിലെ 35 ചോദ്യവും നിർബന്ധമായിരുന്നു. മൊത്തം 140 എണ്ണം. ഭാഗം ബിയിലെ 15 ചോദ്യങ്ങളിൽ 10 എണ്ണത്തിനാണ് ഉത്തരം നൽകേണ്ടിയിരുന്നത്. ആകെ 40 ചോദ്യങ്ങൾ.അഞ്ച് ചോയ്‌സ് ചോദ്യങ്ങൾ ഓരോ വിഷയത്തിൽ നിന്നും ഈ ഭാഗത്ത് ഉണ്ടായിരുന്നു. നാല് വിഷയത്തിലും കൂടി 20 ചോയ്‌സ് ചോദ്യങ്ങൾ. ഈ ചോയ്‌സ് ചോദ്യങ്ങളാണ് ഒഴിവാക്കിയിരിക്കുന്നത്.കൂടാതെ ഓരോ വിഷയത്തിലും രണ്ട് ഭാഗങ്ങളിലായി ചോദ്യങ്ങൾ ചോദിക്കുന്ന രീതിയും ഒഴിവാക്കി. ഭാഗം ബി 2025 നീറ്റ് യു ജി ചോദ്യക്കടലാസിൽ ഉണ്ടാകില്ല.2025-ൽ, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ നിന്ന് 45 വീതം ചോദ്യത്തിനും ബയോളജിയിൽ നിന്ന് 90 ചോദ്യത്തിനും ഉത്തരം നൽകണം. മൊത്തം 180 ചോദ്യങ്ങൾ. എല്ലാ ചോദ്യവും നിർബന്ധമാണ് കോവിഡ് കാലത്ത് പരീക്ഷ സമയം 20 മിനിറ്റ് കൂട്ടി മൂന്ന് മണിക്കൂർ 20 മിനിറ്റ് ആയി വർധിപ്പിച്ചതും ഒഴിവാക്കി. 2025-ലെ പരീക്ഷയുടെ ദൈർഘ്യം മൂന്ന് മണിക്കൂർ ആയിരിക്കും.
WE ONE KERALA -NM
Post a Comment