ടിബറ്റിലും നേപ്പാളിലും വൻഭൂചലനം; 7.1 തീവ്രത, ഡൽഹിയിലും ഉത്തരേന്ത്യയിലും പ്രകമ്പനം

 


ന്യൂഡൽഹി: ടിബറ്റിലും നേപ്പാളിലും വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. നേപ്പാൾ - ടിബറ്റ് അതിർത്തിയിൽ രാവിലെ ആറരയോടെയാണു ഭൂചലനം അനുഭവപ്പെട്ടതെന്നു യുഎസ് ജിയോളജിക്കൽ‌ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. ഡൽഹി, ബിഹാർ, ഉത്തരേന്ത്യയുടെ മറ്റു ഭാഗങ്ങൾ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

നേപ്പാളിലെ ലുബുച്ചെയ്ക്ക് 93 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെ വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് 12:47 ന് അഫ്ഗാനിസ്താനില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നേപ്പാളിലും ഭൂചലനം ഉണ്ടായത്.

ചൈനയുടെയും ബംഗ്ലാദേശിന്‍റെയും ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ആളുകൾ ഭയന്ന് വീടുകൾക്കും അപ്പാർട്ടുമെന്‍റുകൾക്കും പുറത്തിറങ്ങിയെന്നാണ് റിപ്പോർട്ടുകൾ. നേപ്പാൾ ഇതിനു മുൻപും ശക്തമായ ഭൂചലനമുണ്ടായിട്ടുള്ള രാജ്യമാണ്. 2005ലുണ്ടായ ഭൂചലനത്തിൽ പതിനായിരത്തിലധികം പേർക്ക് ജീവൻ നഷ്ടമായിരുന്നു.

ഭൂചലനം അനുഭവപ്പെട്ട ബിഹാറിലും ആളുകൾ വീടുകൾ വിട്ട് പുറത്തേക്ക് വന്നു. ഇതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതേസമയം ഇവിടെയും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02