ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു


ഉളിക്കൽ: കണ്ണൂർ ജില്ലാ പഞ്ചായത്ത് അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് ഉളിക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് നിർമ്മിച്ച ഓപ്പൺ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്അഡ്വ.കെ കെ രത്നകുമാരി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പിസി ഷാജി മുഖ്യ അതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ ലിസി ജോസഫ് കോൺട്രാക്ടർ ക്കുള്ള ഉപഹാര സമർപ്പണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി ഒ എസ് പഞ്ചായത്ത് മെമ്പർ രതിഭായി ഗോവിന്ദൻ പിടിഎ പ്രസിഡണ്ട് ഷൈൻ ഐ ടോം, ഹസീന നാസർ, റെജി വർഗീസ് ചക്കാലക്കൽ, റോയ് പുളിക്കൽ കെ വി ഷാജി നോബിൻ തോമസ് രാധാകൃഷ്ണൻ എസ് കെ സുരേഷ് കുമാർ, ടി ഡി കുമാരി, റിഫ്ത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രിൻസിപ്പൽ മിനി നമ്പ്യാർ സ്വാഗതവും ഹെഡ്മാസ്റ്റർ എം വി സുനിൽകുമാർ നന്ദിയും പറഞ്ഞു.



Post a Comment

Previous Post Next Post

AD01

 


AD02