ഇരിട്ടി മട്ടന്നൂർ റൂട്ടിലുണ്ടായ വാഹനാപകടത്തിൽ 2 മരണം, ഉളിക്കൽ കാലങ്കി സ്വദേശി കയ്യുന്നു പാറയിൽ ബെന്നിയുടെ ഭാര്യ K.T ബീന, ബെന്നിയുടെ സഹോദരിയുടെ മകൻ B.ലിജോ (മംഗലാപുരം താമസിച്ചു വരുന്നു) എന്നിവരാണ് മരണപ്പെട്ടത്, കൂടെ കാറിലുണ്ടായിരുന്ന ബെന്നിയും, മകൻ ആൽബിനും ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്, ഇന്ന് രാവിലെയാണ് ഉളിയിൽ ബസും കാറും കൂട്ടിയിടിച്ചത്
ആൽബിന്റെ വിവാഹവുമായി ബന്ധപ്പെട്ട് വസ്ത്രങ്ങൾ എടുക്കുന്നതിന്റെ ആവശ്യത്തിനായി എറണാകുളത്ത് പോയി തിരിച്ചു വരുമ്പോഴാണ് ഉളിയിൽ വെച്ച് അപകടം സംഭവിച്ചത്.
ഇരിട്ടി തലശ്ശേരി റൂട്ടിലോടുന്ന ലക്ഷ്യ എന്ന ബസും കണ്ണൂർ ഭാഗത്തുനിന്നും കാലാങ്കിയിലേക്ക് വരികയായിരുന്ന KA 19MN 8215 നമ്പർ കാറുമാണ് അപകടത്തിൽ പെട്ടത്
Post a Comment