നതാലിയ; അമ്മത്തൊട്ടിലിലെ പുതിയ അതിഥിയുടെ പേര് നിർദ്ദേശിച്ചത് ​സുജയാ പാർവ്വതി


തിരുവന്തപുരം: ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ ഈ വർഷത്തെ ആദ്യ അതിഥിയ്ക്ക് 'നതാലിയ' എന്ന് പേരിട്ടു. റിപ്പോർട്ടർ കോഡിനേറ്റിം​ഗ് എഡിറ്റർ സു​ജയാ പാർവതി നിർദേശിച്ച പേരാണ് കുഞ്ഞിന് ഇട്ടതെന്ന് ശിശുക്ഷേമ സമിതിയുടെ ​ജനറൽ സെക്രട്ടറി അരുൺ ​ഗോപി അറിയിച്ചു. റിപ്പോർട്ടർ ടിവിയുടെ മോർണിംഗ് ഷോയായ കോഫി വിത്ത് സുജയയിൽ പങ്കെടുത്തുകൊണ്ടാണ് അരുൺ ഗോപി ഈ വിവരം പങ്കുവെച്ചത്. ശനി വെളുപ്പിന് 12.30 ആലപ്പുഴ ബീച്ച് ഹോസ്പിറ്റലിൽ സ്ഥാപിച്ചിട്ടുള്ള അമ്മ ത്തൊട്ടിലിൽ നിന്നാണ് ഒരു ദിവസം പ്രായമുള്ള 2.750kg ഭാരം തോന്നിക്കുന്ന പെൺകുഞ്ഞിനെ ലഭിച്ചത്. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത കുഞ്ഞ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ക്രിസ്മസ് ദിനത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ മൂന്ന് ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെ ലഭിച്ചിരുന്നു. കുഞ്ഞിന് പേര് നിർദേശിക്കാൻ മന്ത്രി വീണാ ജോർജ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു. ക്രിസ്തുമസ് ദിവസത്തിൽ റിപ്പോർട്ടറിൻ്റെ ഈവനിംഗ് പരിപാടിയായ ഗുഡ് ഈവനിംഗ് സുജയ പാർവ്വതിയ്ക്കിടെയായിരുന്നു ആ കുട്ടിയ്ക്ക് സുജയ പാർവ്വതി നതാലിയ എന്ന പേര് നിർദ്ദേശിച്ചത്. എന്നാൽ ഈ കുട്ടിയ്ക്ക് നിർദ്ദേശിക്കപ്പെട്ട പേരുകളിൽ നിന്ന് നറുക്കെടുത്ത് കിട്ടിയ സ്നിഗ്ദ എന്ന പേരിടുകയായിരുന്നു.


അന്ന് നിർദ്ദേശിക്കപ്പെട്ട പേരുകൾ സൂക്ഷിച്ചുവെയ്ക്കുമെന്നും അമ്മത്തൊട്ടിലിൽ ഇനി വരുന്ന അതിഥികൾക്ക് ആ പേര് നൽകുമെന്നും മന്ത്രി വീണാ ജോർജ്ജ് പറഞ്ഞിരുന്നു. ഇതിനിടെയാണ് ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ നിന്നും ലഭിച്ച പെൺകുഞ്ഞിന് സുജയ പാർവ്വതി നിർദ്ദേശിച്ച നതാലിയ എന്ന പേരിട്ടിരിക്കുന്നത്.




Post a Comment

Previous Post Next Post

AD01

 


AD02