കിയ മോട്ടോഴ്‌സിന്റെ ഏറ്റവും പുതിയ കോംപാക്ട് എസ്.യു.വിയായ സിറോസ് കേരളത്തിലുമെത്തി

 



കിയ മോട്ടോഴ്‌സിന്റെ ഏറ്റവും പുതിയ കോംപാക്ട് എസ്.യു.വിയായ സിറോസ് കേരളത്തിലുമെത്തി. സാങ്കേതിക വിദ്യ, ഡിസൈന്‍, സ്‌പേസ് തുടങ്ങിയവ മികച്ച രീതിയില്‍ സംയോജിപ്പിച്ച് പ്രീമിയം സബ് 4 മീറ്റര്‍ കാറ്റഗറിയിലാണ് വാഹനം എത്തിയിരിക്കുന്നത്. സെഗ്മെന്റില്‍ ആദ്യമായി പിന്‍നിരയില്‍ റിക്ലൈനിംഗ്, വെന്റിലേറ്റഡ് സീറ്റുകള്‍ നല്‍കിയെന്നതാണ് പ്രത്യേകത. വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. വില ഫെബ്രുവരി മൂന്നിന് പ്രഖ്യാപിക്കും. 11 ലക്ഷത്തിനും 14 ലക്ഷത്തിനും ഇടയിലായിരിക്കും വിലയെന്നാണ് പ്രതീക്ഷ. ഇരുപതോളം സുരക്ഷാ സംവിധാനങ്ങളും സിറോസിലുണ്ട്. ലെവല്‍ 2 അഡാസ്, ഇ.ബി.ഡിയോടെയുള്ള എ.ബി.എസ്, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ നിരവധി ഫീച്ചറുകളാണ് സിറോസിലുള്ളത്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. 118 ബി.എച്ച്.പി കരുത്തും 172 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന കിടിലന്‍ എഞ്ചിനാണിത്. ഇതിന് പുറമെ 114 എച്ച്.പി കരുത്തും 250 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലും വണ്ടി കിട്ടും. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഓട്ടോമാറ്റിക്, 7 സ്പീഡ് സി.ഡി.റ്റി തുടങ്ങിയ ഗിയര്‍ ബോക്‌സ് ഓപ്ഷനുകളാണുള്ളത്. ലിറ്ററിന് 17.65 കിലോമീറ്റര്‍ മുതല്‍ 20.75 കിലോമീറ്റര്‍ വരെ വാഹനത്തിന് മൈലേജും ലഭിക്കും. 465 ലിറ്ററിന്റെ കിടിലന്‍ ബൂട്ട് സ്‌പേസും ആയാസകരമായി ഇരിക്കാനാകുന്ന സീറ്റുകളുമാണ് വാഹനത്തിലുള്ളത്.

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02