വികസന സെമിനാർ സംഘടിപ്പിച്ചു


ഇരിട്ടി നഗരസഭയുടെ 2025-26 വർഷത്തെ വാർഷിക പദ്ധതി രൂപികരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ ഇരിട്ടി ഫാൽക്കൺ പ്ലാസയിൽ വെച്ച് നടത്തി. ജില്ലാ പ്ലാനിംങ്ങ് ഓഫിസർ നിനോജ് മേപ്പടിയത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാറ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ.ബൾക്കിസ് പദ്ധതി വിശദീകരണം നടത്തി. സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻമാരായ കെ.സുരേഷ്, കെ.സോയ, ടി.കെ ഫസില കൗൺസിലർമാരായ വി.ശശി. വി.പി. അബ്ദുൾ റഷീദ്, എ.കെ.ഷൈജു, പി. സീനത്ത് സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ, ക്ലിൻ സിറ്റി മാനേജർ രാജിവൻ കെ.വി. ആസുത്രണ സമിതി ഉപാധ്യക്ഷൻ കെ.ആർ അശോകൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. 17 വിവിധ വർക്കിംങ്ങ് ഗ്രൂപ്പുകളായി തിരിഞ്ഞ് പദ്ധതി സംബന്ധിച്ച് ചർച്ച ചെയ്ത് പദ്ധതി രൂപികരണം നടത്തി.



Post a Comment

Previous Post Next Post

AD01

 


AD02