ശ്വാസംമുട്ടലിന് നൽകിയ ഗുളികക്കുള്ളിൽ മുള്ളാണി, വിതുര ഗവ. താലൂക്ക് ആശുപത്രിക്കെതിരെ പരാതി

 



ശ്വാസംമുട്ടലിന് നൽകിയ ഗുളികക്കുള്ളിൽ മുള്ളാണി. വിതുര, മേമല, ഉരുളുകുന്ന് സ്വദേശി വസന്തയ്ക്ക് വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് നൽകിയ ക്യാപ്സൂളുകൾക്കുള്ളിലാണ് കട്ടിയുള്ള മുള്ളാണി കണ്ടെത്തിയത്.വിതുര പൊലീസിൽ വസന്ത പരാതി നൽകി. ക്യാപ്സൂളിന് ഉള്ളിൽ നിന്ന് മൊട്ടുസൂചി കണ്ടെടുക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ആരോഗ്യ വകുപ്പിനും ഡിജിപിക്കും പൊതുപ്രവർത്തകൻ പരാതി നൽകി.സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ ആരോഗ്യ വകുപ്പിന്റെ തീരുമാനം. അഡിഷണൽ ഡിഎച്ച്എസും ഡിഎംഒയും ഉൾപ്പെടെയുള്ള സംഘം വസന്തയുടെ വീട്ടിലെത്തി പരിശോധന നടത്തി.

WE ONE KERALA -NM




Post a Comment

Previous Post Next Post

AD01

 


AD02