കോഴിക്കോട്: സുഹൃത്ത് കൊണ്ടുവന്ന എലിവിഷം ചേർത്ത ബീഫ് കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ. വടകരയിലാണ് സംഭവം. സംഭവത്തിൽ യുവാവിൻ്റെ സുഹൃത്തിനെതിരെ കേസെടുത്തു
അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിയുന്നത് നിധീഷാണ്. ഇയാളുടെ സുഹൃത്ത് മഹേഷി(45)നെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജനുവരി 6ന് രാത്രി ഇരുവരും മദ്യപിക്കുകയും മഹേഷ് കൊണ്ടുവന്ന ബീഫ് നിധീഷ് കഴിക്കുകയുമായിരുന്നു.
ഇതിൽ എലിവിഷം ചേർത്തിട്ടുണ്ടെന്ന് ഇയാൾ പറഞ്ഞിരുന്നെങ്കിലും തമാശയെന്ന് കരുതി നിധീഷ് ഭക്ഷിക്കുകയായിരുന്നുവെന്നാണ് മഹേഷ് പോലീസിന് നൽകിയ മൊഴി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Post a Comment