അബുദാബി: യു.എ.ഇയിൽ ഈ വർഷം ശമ്പള വർധന ഉണ്ടായേക്കുമെന്ന് സർവ്വേ റിപ്പോർട്ടുകൾ പുറത്ത്(Salary Hike This Year In UAE). എല്ലാ വിഭാഗങ്ങളിലുമായി കുറഞ്ഞത് 4 % ശമ്പള വർധനയാണ് സർവേകൾ പ്രവചിക്കുന്നത്.
ജീവനക്കാരിൽ അഞ്ചിൽ ഒരാൾ ശമ്പള വർധന ആവശ്യപ്പെടുന്നുവെന്നും സർവേ വ്യക്തമാക്കുന്നുണ്ട്. മധ്യപൂർവ്വ, വടക്കൻ ആഫ്രിക്കൻ മേഖലകളിലെ 1200 പേരിൽ നടത്തിയ സർവ്വേയിലാണ് ശമ്പള വർധനയെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ പുറത്തു വരുന്നത്.
വനിതകളിൽ 46% പേർ ശമ്പള വർധനയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, പുരുഷന്മാരിൽ ഭൂരിഭാഗം പേരും ബോണസ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ മൊത്തം പ്രവാസികളിൽ മൂന്നിൽ രണ്ടു ഭാഗം പേരും ഈ വർഷം ശമ്പള വർധന പ്രതീക്ഷിക്കുന്നുണ്ട്. തൊഴിൽ ദാതാവ് നൽകുന്ന താമസ, യാത്രാ, ടെലിഫോൺ അലവൻസുകളിലും കാലോചിതമായ വർധന വേണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു.
Post a Comment