സീനിയർ സിറ്റിസൺ ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ ഇരിട്ടി വില്ലേജ് കമ്മിറ്റി നേതൃത്വത്തിൽ ആകാശ യാത്രക്ക് തുടക്കമായി


ഇരിട്ടി: ജനുവരി 21, 23,24 തീയതികളിലായാണ് സീനിയർ സിറ്റിസൺ ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ ഇരിട്ടി വില്ലേജ് കമ്മിറ്റി നേതൃത്വത്തിൽ ആകാശ യാത്രയും ഉല്ലാസ യാത്രയും സംഘടിപ്പിക്കുന്നത്.  മട്ടന്നൂരിൽ കണ്ണൂർ വിമാനതാവളം യാഥാർഥ്യമായതു മുതലുള്ള പലരുടെയും ആഗ്രഹമാണ് ഇന്ന്‌ യാഥാർഥ്യമായത്. 


3 ദിവസങ്ങളിലായി ചെറു സംഘങ്ങളായി 99 പേരാണ് യാത്രയിൽ പങ്കു ചേരുന്നത്. മട്ടന്നൂർ വിമാനതാവളത്തിൽ നിന്നും എറണാകുളത്തേ ക്കാണ് അവർ പറന്നിറങ്ങുന്നത്. തുടർന്ന് എറണാകുളത്തെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തും.



Post a Comment

Previous Post Next Post

AD01

 


AD02