‘മഹാകുംഭമേളയിൽ ഭക്തർക്ക് വിളമ്പുന്ന ഭക്ഷണത്തിൽ ചാരം വാരിയിട്ടു’; പൊലീസുകാരന് സസ്പെൻഷൻ


മഹാ കുംഭമേളയിൽ ഭക്തർക്ക് വിളമ്പുന്ന ഭക്ഷണത്തിൽ ചാരം വാരിയിട്ട പൊലീസുകാരന് സസ്പെൻഷൻ. ഭക്ഷണത്തിൽ ചാരം കലർത്തുന്നതായുള്ള വിഡിയോ വൈറലായതിനെ തുടർന്നാണ് സസ്പെൻഷൻ. സോറോൺ സ്റ്റേഷൻ ഇൻ ചാർജ് ബ്രിജേഷ് കുമാര്‍ തിവാരിയെയാണ് സസ്‌പെൻഡ് ചെയ്തത് . വൈറലായ വിഡിയോയിൽ തിവാരി സ്റ്റൗവില്‍ ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ചാരം കലര്‍ത്തുന്നത് വ്യക്തമാണ്. വിഡിയോ പകര്‍ത്തിയയാൾ ഇത് എക്സിൽ പോസ്റ്റ് ചെയ്യുകയും ഗംഗാനഗര്‍ ഡിസിപിയെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു.

പാകം ചെയുന്ന ഭക്ഷണത്തിൽ തിവാരി ചാരം വാരിയിടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തിവാരിക്കെതിരെ നടപടി സ്വീകരിച്ചതായി ഡിസിപി (ഗംഗാ നഗർ) കുൽദീപ് സിംഗ് ഗുണാവത്തിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

‘ഈ നാണംകെട്ട പ്രവൃത്തിക്ക് പൊലീസ് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു’. കാര്യം ശ്രദ്ധയില്‍ പെട്ടെന്നും എസിപി സോറോണിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഡിസിപി സോറോൺ എസ്എച്ച്ഒയെ സസ്പെൻഡ് ചെയ്തുവെന്നും വകുപ്പുതല നടപടികൾ നടന്നുവരികയാണെന്നും ഡിസിപിയുടെ ഓഫീസ് മറുപടി നല്‍കി.

സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ഈ വിഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. ” കുംഭമേളയില്‍ ഭക്ഷണവും വെള്ളവും നൽകാനുള്ള നല്ല ശ്രമങ്ങൾ രാഷ്ട്രീയ വിരോധത്താൽ തടസ്സപ്പെടുന്നത് ദൗർഭാഗ്യകരമാണ്. പൊതുജനങ്ങൾ ശ്രദ്ധിക്കണം!” അദ്ദേഹം പറഞ്ഞു.



Post a Comment

Previous Post Next Post

AD01

 


AD02