കാസര്‍ഗോഡ് എംഡിഎംഎയുമായി സ്ത്രീകളടക്കം നാലു പേര്‍ പിടിയില്‍

 



കാസര്‍കോഡ് മയക്കുമരുന്നുമായി 2 സ്ത്രീകളടക്കം 4 പേര്‍ അറസ്റ്റില്‍. കാറില്‍ എംഡി എം എ കടത്തുന്നതിനിടെ മഞ്ചക്കലില്‍ വെച്ചാണ് ഇവര്‍ പിടിയിലായത

ആദൂരിലെ മുഹമ്മദ് സഹദ് (26), വിദ്യാനഗറിലെ പി എം ഷാനവാസ് (42), ഭാര്യ ശരീഫ (40), മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി എം ശുഐബ (38) എന്നിവരും ചെറിയ കുട്ടിയെയുമാണ് മയക്ക് മരുന്ന് കടത്തുന്നതിനിടെ പൊലീസ് പിടികൂടിയത്.മഞ്ചക്കലില്‍ വെച്ച് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് 100 ഗ്രാം എംഡിഎംഎ കണ്ടെത്തി.. ഇവരോടൊപ്പം ചെറിയ കുട്ടിയുമുണ്ടായിരുന്നു. കുടുംബമായി യാത്ര ചെയ്യുകയായിരുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ച് മയക്കുമരുന്ന് കടത്താനായിരുന്നു നീക്കമെന്നാണ് സംശയിക്കുന്നത്. ബെംഗളൂരുവില്‍ നിന്നാണ് മയക്കുമരുന്ന് കൊണ്ടു വന്നത്. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കാര്‍ കസ്റ്റഡിയിലെടുത്തു.ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആദൂര്‍ എസ്‌ഐ വിനോദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

WE ONE KERALA -NM






Post a Comment

Previous Post Next Post

AD01

 


AD02