ഇരിക്കൂർ: ദേശീയ തലത്തിൽ മതസൗഹാർദ്ദം തകർന്നു കൊണ്ടിരിക്കുന്ന വർത്തമാന ഇന്ത്യയിൽ ഇരിക്കൂറിൽ പുതുതായി പണിതീർത്തതും ഉത്തര കേരളത്തിലെ പ്രശസ്തമായ മാമാനിക്കുന്ന് അമ്പലവും നൂറ്റാണ്ട് പഴക്കമുള്ളതും ചരിത്ര പുരുഷന്മാർ അന്തിയുറങ്ങുന്ന നിലാമുറ്റം മഖാമും ജുമാമസ്ജിദും ബന്ധിപ്പിക്കുന്ന തീർത്ഥാടന പാത മതസൗഹാർദത്തിൻ്റെ രാജപാതയാണെന്നും അത് എന്നും പ്രശംസിക്കേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതുമാണെന്നും ഇന്ത്യൻ പാർലിമെൻ്റ് പബ്ലിക്ക് അക്കൗണ്ട്സ് കമ്മറ്റി ചെയർമാൻ കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു.
ഇരിക്കൂറിൽ പുതുതായി പണിപൂർത്തിയാക്കിയ തീർത്ഥാടന പാത ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. വേണുഗോപാൽ, സജീവ് ജോസഫ്എം.എൽ.എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി.ഫാത്തിമ, ജില്ലാപഞ്ചായത്ത് മെമ്പർ എൻ .പി.ശ്രീധരൻ, ഡി.സി.സി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്, മഹല്ല് ജമാഅത്ത് സെക്രട്ടറി കെ.പി. അബ്ദുൽ അസീസ്,
മാമാനിക്കുന്ന് ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസർ മുരളീധരൻ റവ. ഫാദർ ജോസ് മേലോട്ട്,ചാക്കോ പാലക്കലോടി ആർ.കെ. വിനിൽകുമാർ എം.പി. പ്രസന്ന, സി. വി.എൻ. യാസ്റ, കെ.ടി. നസീർ, എൻ.കെ. കെ. മുഫീദ ,കെ.കെ. ഷഫീഖ്, എം.ബാബുരാജ്, മടവൂർ അബ്ദുൽ ഖാദർ, എൽ.പി. റഹീം, പി.പി. രാജേഷ്, എൻ. റഷീദ്, കെ.കെ.കുഞ്ഞിമായിൻഎം. ഉമ്മർ ഹാജി, പി.മുനീർ, ടി.സി നസിയത്ത് എന്നിവർ സംസാരിച്ചു. നേതാക്കളെ നിലാമുറ്റം പള്ളി മഖാം പരിസരത്ത് വെച്ച് ഘോഷയാത്രയായി സമ്മേളന നഗരിയായ പാലം സൈറ്റിലേക്ക് ആനയിച്ചു.
Post a Comment