ഇരിട്ടി ആർട്സ് ആൻ്റ് കൾച്ചറൽ ഫോറം രണ്ടാമത് ജില്ലാതല കഥാ-കവിതാ രചന മത്സരം: വിജയികളെ പ്രഖ്യാപിച്ചു


ഇരിട്ടി: ഇരിട്ടി ആർട്സ്  കൾച്ചറൽ ഫോറം ഒന്നാം വാർഷികാഘോ ഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രണ്ടാമത് ജില്ലാതല കഥ കവിത രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. കഥാ രചനയിൽ ജിജീഷ് കൊറ്റാളിഎഴുതിയ 'പിത്തം പ്രേമയുടെ മൊലകൾ ' എന്ന കഥ ഒന്നാം സ്ഥാനവും സുബൈദ കോമ്പിൽഎഴുതിയ 'കാട്ടു നെല്ലിക്ക ' എന്ന കഥ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കവിതാരചനയിൽ ദീപതോമസിൻ്റെ 'ആലിയ നൂർ - മാപ്പ്'എന്ന കവിത ഒന്നാം സ്ഥാനവും ബിജു മാത്യുവിൻ്റെ 'വികട ചരിത്രം ' എന്ന കവിത രണ്ടാം സ്ഥാനവും നേടി. കഥയിൽ ഒന്നാം സ്ഥാനം ലഭിച്ച വിജയിക്ക് സി.വി.രാജൻ കീഴൂർക്കുന്ന് സ്മാരക ക്യാഷ് അവാർഡ് 8001 രൂപയും പ്രശസ്തിപത്രവും നൽകും. രണ്ടാം സ്ഥാനക്കാരിക്ക് ജവാൻ സി.ദിപിൻ്റെ സ്മരണയ്ക്കായി നൽകുന്ന 5001 രൂപ ക്യാഷ് അവാർഡും  പ്രശസ്തിപത്രവും,കവിതയിൽ ഒന്നാം സ്ഥാനം ലഭിച്ച വിജയിക്ക് പി.വി.അബൂബക്കർ ഹാജി ( ഹമീദിയ) യുടെ സ്മരണാർത്ഥം നൽകുന്ന 8001 രൂപ ക്യാഷ് അവാർഡും പ്രശസ്തിപത്രവും രണ്ടാം സ്ഥാനക്കാരിക്ക് എം.വി.പത്മനാഭൻ ( ഉളിക്കൽ) സ്മാരക ക്യാഷ് അവാർഡ് 5001 രൂപയും പ്രശസ്തിപത്രവും നൽകും. ജനുവരി 19ന് നാളെ വൈകീട്ട് 5മണിക്ക് ഇരിട്ടി ഇ.കെ.നായനാർഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ഇരിട്ടി ആർട്സ് ആൻ്റ് കൾച്ചറൽ ഫോറം ഒന്നാം വാർഷികാഘോഷ വേദിയിൽ വെച്ച് വിജയികൾക്കുള്ള പുരസ്കാരവും ക്യാഷ് അവാർഡും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.



Post a Comment

Previous Post Next Post

AD01

 


AD02